TRENDING:

കൊച്ചി കൂട്ടബലാത്സംഗം; ബാറിൽ കൊണ്ടുപോയത് ഡിംപിൾ ഡോളി; ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് യുവതി

Last Updated:

പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്നും യുവതിയുടെ മൊഴി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിംപിൾ ഡോളി
advertisement

യാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു.

അവശയായ തന്നോട് ഡിംപിൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാൻ ഭയമായിരുന്നെന്നും യുവതിയുടെ മൊഴി.

Also Read-കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായി

പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി പറഞ്ഞു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഡിംപിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

advertisement

Also Read-കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവം; യുവാക്കള്‍ ബാറിൽ നൽകിയത് വ്യാജ രേഖകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞു വീണു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചി കൂട്ടബലാത്സംഗം; ബാറിൽ കൊണ്ടുപോയത് ഡിംപിൾ ഡോളി; ബിയറിൽ പൊടി ചേർത്തതായി സംശയമുണ്ടെന്ന് യുവതി
Open in App
Home
Video
Impact Shorts
Web Stories