advertisement

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവം; യുവാക്കള്‍ ബാറിൽ നൽകിയത് വ്യാജ രേഖകൾ

Last Updated:

കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറുമായി കറങ്ങി യുവാക്കൾ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു

കൊച്ചി: ഓടുന്ന കാറിനുള്ളിൽ വച്ച് 19കാരിയായ മോഡലിനെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയും യുവാക്കളും മദ്യപിച്ച ബാറിൽ പോലീസ് പരിശോന ധനടത്തി. ഇവിടെ യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി.
കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി, മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. കൊച്ചി ഷിപ്പ്‌യാഡിനു സമീപത്തെ ഒരു ബാറിൽ യുവാക്കൾക്കും ഒരു സ്ത്രീക്കുമൊപ്പം യുവതി എത്തി.
അവിടെവച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. സുഹൃത്തായ സ്ത്രീ ഈ സമയം കാറിൽ കയറിയില്ല. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറുമായി കറങ്ങിയ യുവാക്കൾ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. അ‌ർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.
advertisement
അവശനിലയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കളമശ്ശേരി മെഡിക്കൽ കോളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവം; യുവാക്കള്‍ ബാറിൽ നൽകിയത് വ്യാജ രേഖകൾ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement