ജുവനൈൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കവെയാണ് കൊലപാതക രീതിയെ സംബന്ധിച്ച് പൊലീസ് കോടതിയെ അറിയിച്ചത്.
കല്ലു കൊണ്ടെറിഞ്ഞ് വീഴ്ത്തിയ ശേഷം മഴു ഉപയോഗിച്ച് വെട്ടിയായിരുന്നു കൊലപാതകം. മൃതദേഹം കുഴിച്ചിടാനും ശ്രമിച്ചിരുന്നു. മുറിവേല്‍പ്പിച്ച് മണ്ണില്‍ കുഴിച്ചിട്ടാല്‍ പുഴുവരിച്ച് ശരീരം ദ്രവിച്ചുപോകുമെന്നു സിനിമയിൽ കണ്ടതിനെ തുടർന്നാണ് ഈ രീതി ശ്രമിച്ചതെന്നായിരുന്നു കുട്ടികൾ പൊലീസിന് നൽകിയ മൊഴി. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമെ വിശദമായ ചോദ്യം ചെയ്യലിന് സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. നിയമം അനുശാസിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലേ ഉണ്ടാവുകയുള്ളു എന്നും അറിയിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം പത്തനംതിട്ട ജുവനൈല്‍ കോടതിയാണ് തള്ളി.
advertisement
BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ വിട്ടു നൽകുന്നത് പ്രതികൾക്ക് വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്‍ എതിർത്തിരുന്നു. കുറ്റകൃത്യം നടത്തിയ ആയുധം കണ്ടെടുക്കുകയും അന്വേഷണം പൂർത്തിയാകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർത്തത്. കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാൻ കൂട്ടു നിന്നവരാണ് പൊലീസെന്നും ഇനിയും അവരുടെ കസ്റ്റഡിയിൽ വിടുന്നത് ഉചിതമല്ലെന്നും വാദിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം ഇനിയും കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് നീക്കം. അതേസമയം തന്നെ ഇവർക്ക് വാഹനമോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വിദ്യാർഥികളുടെ മൊബൈൽ ഫോണിലെ സോഷ്യൽ മീഡിയ ബന്ധവും ഫോൺ വിളികളിലൂടെ ആരോടെല്ലാം ബന്ധമുണ്ട് എന്നുള്ള കാര്യങ്ങളും കൂടുതലായി അന്വേഷിക്കാനാണു പൊലീസിന്റെ തീരുമാനം.