അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ?

Last Updated:

Akshay Tritiya 2020 | കഴിഞ്ഞ വർഷം അക്ഷയ ത്രിതീയ ദിനത്തില്‍ 1500 കിലോയോളം സ്വര്‍ണ്ണമാണ് വിറ്റു പോയത്. അന്ന് പവന് 23640 രൂപയായിരുന്നു സ്വര്‍ണ്ണവില.

സ്വർണവിപണിയിൽ തിളക്കമേറുന്ന ദിവസമാണിന്ന്. അക്ഷയ ത്രിതീയ ദിനത്തിൽ സ്വര്‍ണ്ണം വാങ്ങുന്നത് ഭാഗ്യംകൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് കാരണം. സാധാരണയായി ഈ ദിനത്തിൽ ജൂവല്ലറികളിൽ പതിവില്ലാത്ത തിരക്കാണ്. എന്നാൽ ഇത്തവണ കൊറോണ വ്യാപനവും ലോക്ക് ഡൗണുമൊക്കെയായി ജൂവലറികൾ അടഞ്ഞു കിടക്കുകയാണ്. പക്ഷെ അക്ഷയ ത്രിതീയ ദിനത്തിന്റെ മാറ്റ് കുറയാതിരിക്കാന്‍ ഓൺലൈൻ സ്വര്‍ണ്ണ വിപണി സജീവമാക്കിയിരിക്കുകയാണ് പല പ്രമുഖ ജൂവലറികളും.
അക്ഷയ ത്രിതീയ ദിനത്തില്‍ സ്വർണ്ണം വാങ്ങാൻ നേരത്തെ തന്നെ ഓൺലൈൻ ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു, ഡിസ്കൗണ്ട് ഉള്‍പ്പെടെ മനംമയക്കുന്ന വാഗ്ദാനങ്ങളാണ് മിക്ക ജുവലറികളും നല്‍കിയിരിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും സാമ്പത്തിക മേഖലയിൽ തകർച്ച ഉണ്ടാക്കിയെങ്കിലും സ്വർണ്ണവിലയെ ഇതൊന്നും ബാധിച്ചിരുന്നില്ല. ഈ കാലയളവിലും റോക്കറ്റ് പോലെ കുതിച്ചുയരുന്ന വില നിലവില്‍ പവന് 34000ത്തിൽ എത്തി നിൽക്കുകയാണ്. ഓഹരി വിപണികളിലെ തകർച്ചയും ക്രൂഡ് ഓയിൽ വിലയിടിവുമെല്ലാം സ്വർണനിക്ഷേപത്തിലേക്കു മാറാൻ രാജ്യാന്തര നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ് സ്വര്‍ണ്ണവില ഉയരാൻ കാരണം.
advertisement
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
സ്വർണ്ണവിലയിലെ ഈ കുതിച്ചു കയറ്റം ഇന്നത്തെ വില്‍പ്പനയെയും സാരമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വമ്പിച്ച ഓഫറുകൾ ജൂവലറികൾ നല്‍കുന്നുണ്ടെങ്കിലും സ്വര്‍ണ്ണവില എക്കാലെത്തെയും ഉയര്‍ന്ന നിലയില്‍ നിൽക്കുന്നതിനാൽ വലിയ കച്ചവടം നടന്നേക്കില്ലെന്നു തന്നെയാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം അക്ഷയ ത്രിതീയ ദിനത്തില്‍ 1500 കിലോയോളം സ്വര്‍ണ്ണമാണ് വിറ്റു പോയത്. അന്ന് പവന് 23640 രൂപയായിരുന്നു സ്വര്‍ണ്ണവില.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ?
Next Article
advertisement
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ
  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement