ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്

COVID 19 | സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേക്കും നയിച്ചതെന്നാണ് കളക്ടർ അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: April 26, 2020, 8:04 AM IST
ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്
Playing Cards
  • Share this:
അമരാവതി: ലോറി ഡ്രൈവർമാർ ചീട്ട് കളിയിൽ ഏർപ്പെട്ടതിനെ തുടർന്ന് കോവിഡ് പകർന്നത് 24 പേർക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് ഒരുകൂട്ടം ആൾക്കാർക്ക് ഒറ്റയടിക്ക് കൊറോണ വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവത്തിൽ 15 പേർക്കും ഒറ്റയടിക്ക് വൈറസ് ബാധയുണ്ടായതായി കൃഷ്ണ ജില്ലാ കളക്ടർ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.

കൃഷ്ണലങ്കയിലാണ് ചീട്ടുകളി കൊറോണ വ്യാപനത്തിലേക്ക് നയിച്ചത്. വെറുതെയിരുന്നപ്പോൾ നേരം പോക്കിനായാണ് ലോറി ഡ്രൈവർ സുഹൃത്തുക്കളെയും അയൽക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയിൽ ഏർപ്പെട്ടത്. 24 പേരുണ്ടായിരുന്ന സംഘത്തിൽ എല്ലാവർക്കും വൈറസ് ബാധയുണ്ടായി.

BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]

ഇതിനു സമാനമായ സംഭവമാണ് കർമികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവർ ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടർന്നാണ് ഇവിടെ 15 പേർക്ക് വൈറസ് ബാധിച്ചത്. രണ്ടു സംഭവത്തിലുമായി ദിവസങ്ങൾക്കുള്ളിൽ 40 ഓളം പേർക്കാണ് വൈറസ് ബാധിച്ചത്. സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതാണ് രണ്ടു സംഭവത്തിലേക്കും നയിച്ചതെന്നാണ് കളക്ടർ അറിയിച്ചത്.ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കോവിഡ് ഹോട്ട് സ്പോട്ട് ആണ് വിജയവാഡ. 100ൽ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 25 പേർക്കാണ് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചത്.

First published: April 26, 2020, 7:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading