Also Read - കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍
അതേസമയം, പിടിയിലായ പത്മകുമാര്‍ ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തിയിട്ടുണ്ട്.
advertisement
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്ന് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്നാണ് വിവരം.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളക്കാർ വര്‍ക്കല അയിരൂരിൽനിന്നും നീലനിറത്തിലുള്ള മറ്റൊരു കാർ തെങ്കാശിയിൽനിന്നും പിടികൂടിയിട്ടുണ്ട്. വെള്ളക്കാർ പ്രതിയുടെ വീടിന് മുന്നില്‍ നിന്നാണ് കണ്ടെടുത്തത്.
