കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിലെ ഇര? നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണം

Last Updated:

നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിലുള്ള പകയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്

കൊല്ലം: ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വൻ വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് ഇരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുള്ള രണ്ട് യുവതികളിൽ ഒരാളെക്കുറിച്ചാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവർ നഴ്സിങ് കെയർടേക്കറായി ജോലി ചെയ്യുകയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിലുള്ള പകയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ഇവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവർക്കായി കൊല്ലത്തിന് സമീപത്തെ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം കുട്ടിയുടെ മൊഴിയാണ് അന്വേഷണത്തിൽ പെട്ടെന്ന് വഴിത്തിരിവിലേക്ക് എത്തിയതെന്നാണ് സൂചന. കുട്ടിയുടെ മൊഴി അനുസരിച്ചാണ് മൂന്നുപേരുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടത്. രേഖാചിത്രം പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് സൂചന നൽകുന്ന നിരവധി ഫോൺ കോളുകൾ പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇതിൽനിന്നാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
advertisement
തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രിയിൽ ഓടിട്ട വലിയ വീട്ടിലാണ് താമസിച്ചതെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി.
പ്രതികൾ തമ്മിൽ അധികം സംസാരിച്ചിരുന്നില്ലെന്നും കുട്ടി പറഞ്ഞു. പൊറോട്ടയും ചിക്കനുമാണ് രാത്രിയിൽ കഴിക്കാൻ തന്നത്. ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചുതരികയും ചെയ്തു. പിറ്റേദിവസം രാവിലെയും പൊറോട്ടയും ചിക്കനും കഴിക്കാൻ കൊടുത്തതായി കുട്ടി പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും മുഖം ഓർമയില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു.
advertisement
കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ചാത്തന്നൂർ ചിറക്കര സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. തട്ടിക്കൊണ്ടുപോകൽ സംഘത്തിന് വാഹനം വാടകയ്ക്ക് നൽകിയയാളാണ് കസ്റ്റഡിയിലുള്ളത്. വാഹനത്തിന് നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയതും ഇദ്ദേഹമാണെന്ന് സംശയമുണ്ട്. ഇയാളെ ഡിഐജിയുടെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിലെ ഇര? നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement