Also Read- ബിഹാറിൽ ഒരു 'എല്ല്' കൂടുതലുള്ള പാർട്ടിയ്ക്കാണ് 12 സീറ്റ് കിട്ടിയത്; എന്താണ് CPI (ML) Liberation
ചൊവ്വാഴ്ച ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇഡി വ്യക്തമാക്കി. സ്വപ്നയും ശിവശങ്കറും തമ്മിൽ നേരത്തെ നടത്തിയിട്ടുള്ള നിർണായകമായ ചില വാട്സാപ് സന്ദേശങ്ങൾ കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്നയുടെ സുപ്രധാന വെളിപ്പെടുത്തലുകൾ. താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
advertisement
Also Read- അഞ്ചാം തവണയും കിരീടത്തിൽ മുത്തമിട്ട് മുംബൈ; ആഘോഷമാക്കി താരങ്ങൾ
നയതന്ത്ര ചാനൽ വഴി ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സാധനങ്ങൾ കടത്തിയിരുന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. യുണിടാക് ബിൽഡേഴ്സ് കോഴയായി പണം നൽകിയതിനാലാണ് അവർക്ക് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിച്ചതെന്ന വിവരവും ശിവശങ്കറിന് അറിയാമായിരുന്നു. കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ സന്തോഷ് ഈപ്പനെ ഭാഗമാക്കാൻ ശിവശങ്കർ താൽപര്യപ്പെട്ടിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിക്കുന്ന കമ്മീഷന്റെ ഒരു ഗുണഭോക്താവ് ശിവശങ്കർ ആണെന്ന് സ്വപ്ന മൊഴി നൽകിയെന്നും ഇഡി പറയുന്നു.
യുഎഇ കോൺസുലേറ്റ് അക്കൗണ്ടന്റ് ഖാലിദിന് കമ്മീഷൻ നൽകിയതും ശിവശങ്കർ അറിഞ്ഞുകൊണ്ടാണ്. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ലോക്കർ സ്വപ്ന കൈകാര്യം ചെയ്തത്. ഇതിന്റെ അർത്ഥം ഇത് ശിവശങ്കറിന്റേതാണ് എന്നാണ്. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് മുൻപേ കൈമാറി. ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് 2 കമ്പനികൾക്ക്. ഇതു സംബന്ധിച്ച രഹസ്യവിവരങ്ങൾ സ്വപ്നയ്ക്ക് ശിവശങ്കർ കൈമാറി. ശിവശങ്കറിന് സന്തോഷ് ഈപ്പനുമായും ബന്ധമുണ്ടായിരുന്നു. ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ലോക്കറിലേക്കുള്ള പണത്തിന്റെ വരവും പോക്കും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ചാർട്ടേഡ് അക്കൗണ്ടന്റെ വേണുഗോപാലും സ്വപ്നയും മൊഴി നൽകിയിട്ടുണ്ട്.