നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bihar Election Result 2020| ശ്രദ്ധിക്കുക; ഒരു 'എല്ല്' കൂടുതലുള്ള പാർട്ടിയ്ക്കാണ് 12 സീറ്റ് കിട്ടിയത്; എന്താണ് CPI (ML) Liberation

  Bihar Election Result 2020| ശ്രദ്ധിക്കുക; ഒരു 'എല്ല്' കൂടുതലുള്ള പാർട്ടിയ്ക്കാണ് 12 സീറ്റ് കിട്ടിയത്; എന്താണ് CPI (ML) Liberation

  ചാരു മജൂംദാറിന്റെ മരണശേഷം സിപിഐ (എംഎൽ) ല്‍ ഉണ്ടായ പിളര്‍പ്പുകൾക്ക് ശേഷമാണ് ഇപ്പോഴത്തെ സിപിഐ (എംഎല്‍) ലിബറേഷൻ രൂപീകരിക്കുന്നത്. ദീപാങ്കര്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറിയായിട്ടുള്ള സിപിഐ (എംഎല്‍) ലിബറേഷൻ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   പട്ന: 'ഇടത് പാർട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിത്' - ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇതായിരുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ഇടതുപാർട്ടികൾക്കുണ്ടായത്. 2015ലെ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം 16 സീറ്റിൽ വിജയം നേടിയാണ് ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്. ഇതിൽ എടുത്തു പറയേണ്ട വിജയമായിരുന്നു സിപിഐ (എംഎല്‍) ലിബറേഷൻ നേടിയത്. 12 സീറ്റുകളിലാണ് പാർട്ടി സ്ഥാനാർഥികൾ വിജയിച്ചത്. സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളിൽ ജയിച്ചു.

   Also Read- ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച

   ബിഹാറിന്റെ ഇടതുചരിത്രം

   ഇടത് പാർട്ടികൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ണായിരുന്നു ഒരു കാലത്ത് ബിഹാർ. എന്നാൽ രണ്ടായിരത്തിലേക്ക് കടന്നതോടെ ചിത്രം മാറി. കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ശക്തമായ ധാരകളാണ് നില നിന്നത്. ഒപ്പം ഭാരതീയ ജനസംഘവും ഉണ്ടായിരുന്നു. 1952ല്‍ കോണ്‍ഗ്രസിന് 41.38% വോട്ടു കിട്ടി. 322ല്‍ 239 സീറ്റും. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 23 സീറ്റ്. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏഴു സീറ്റുകള്‍ നേടി. 1962ല്‍ 84 സീറ്റുകളില്‍ മത്സരിച്ച സി പി ഐ 12 സീറ്റുകളില്‍ വിജയിച്ചു.

   കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി പി ഐ 24 സീറ്റിലും സി പി എം 4 സീറ്റിലും വിജയിച്ചു. 1969ല്‍ അത് 25 ഉം 3 ഉം എന്ന നിലയ്ക്കായി. 1972ല്‍ സി പി ഐയുടെ നേട്ടം 35 സീറ്റായി മാറി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായി. 1977ല്‍ സിപിഐ 21ഉം സിപിഎം നാലും സീറ്റു നേടി. 1980ല്‍ ഇത് 23ഉം 6ഉം ആയി. 1985ല്‍ 12ഉം ഒന്നുമായി കുറഞ്ഞെങ്കിലും 1990ല്‍ വീണ്ടും സി പി ഐക്ക് 23ഉം സി പി എമ്മിന് 6ഉം സീറ്റുകള്‍ ലഭിച്ചു. 1995 മുതല്‍ സി പി ഐ (എം എല്‍) ലിബറേഷനും ആറു സീറ്റുമായി കടന്നുവന്നു. അത്തവണ സി പി ഐക്ക് 26സീറ്റും സി പി എമ്മിന് രണ്ടു സീറ്റുമാണ് ഉണ്ടായിരുന്നത്.

   2000ല്‍ സിപിഐ 5, സിപിഎം 2, സിപിഐ (എംഎൽ) ലിബറേഷന്‍ 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. 2005ല്‍ ലിബറേഷന് ഏഴു സീറ്റായി. സിപിഐക്ക് മൂന്നും സിപിഎമ്മിന് ഒന്നും.  2010ൽ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ ഇടതുകക്ഷികൾക്ക് ആയിരുന്നില്ല.

   Also Read- മഹാസഖ്യത്തിന്റെ കരുത്തായി ആർജെഡിയും ഇടതുപാർട്ടികളും; വിലങ്ങുതടിയായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്

   2015ൽ സിപിഐ (എംഎല്‍) ലിബറേഷൻ മൂന്നു സീറ്റുകൾ നേടിയപ്പോൾ മറ്റു രണ്ട് ഇടതു പാർട്ടികൾക്കും അക്കൗണ്ട് തുറക്കാനായില്ല. ഈ നിലയിൽ നിന്നാണ് 16 സീറ്റിൽ വിജയവുമായി ഇടതുപാർട്ടികൾ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്. മുൻപും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയെ സിപിഐയും സിപിഎമ്മും പിന്തുണച്ചിരുന്നെങ്കിലും ആദ്യമായാണ് സിപിഐ (എംഎല്‍) ലിബറേഷൻ മഹാസഖ്യത്തിന്റെ ഭാഗമാകുന്നത്. 29 സീറ്റുകളാണ് ഇടതു പാർട്ടികൾക്ക് ലഭിച്ചത്. 19 സീറ്റുകളിൽ സിപിഐ (എംഎല്‍) ലിബറേഷൻ മത്സരിച്ചു. സിപിഐ ആറിലും സിപിഎം നാലു സീറ്റിലും മത്സരിച്ചു.

   എന്താണ് സിപിഐ (എംഎല്‍) ലിബറേഷൻ

   ചാരു മജൂംദാറിന്റെ മരണശേഷം സിപിഐ (എംഎൽ) ല്‍ ഉണ്ടായ പിളര്‍പ്പുകൾക്ക് ശേഷമാണ് ഇപ്പോഴത്തെ സിപിഐ (എംഎല്‍) ലിബറേഷൻ രൂപീകരിക്കുന്നത്. ദീപാങ്കര്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറിയായിട്ടുള്ള സിപിഐ (എംഎല്‍) ലിബറേഷൻ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്.

   ബിഹാറിൽ മാത്രമല്ല, ബിഹാർ വിഭജിച്ച് രൂപീകരിച്ച ഝാർഖണ്ഡിലും പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല പാർട്ടി. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡൽഹി, രാജസ്ഥാന്‍, ഒഡീഷ, കര്‍ണാടകം, അസ്സം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും പാര്‍ട്ടിയ്ക്ക് സാന്നിധ്യമുണ്ട്.

   Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ

   ഫ്യൂഡല്‍ ഭൂപ്രഭുക്കന്മാർക്കെതിരെ ഇപ്പോഴും സമരം തുടരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഐ (എംഎല്‍) ലിബറേഷൻ. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നിന്നുകൊണ്ടുള്ള സമരപരിപാടികളാണ് പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കിയത്. ആദിവാസി മേഖലയിലും പാർട്ടി ശക്തമാണ്.

   മാവോയിസ്റ്റ് പാർട്ടിയാണോ?

   ബിഹാറിലെ വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിൽ സോഷ്യൽമീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. ഇടതുസര്‍ക്കാര്‍ യുഎപിഎ ചുമത്തി ജയിലില്‍ തള്ളിയ അലന്റേയും താഹയുടേയും പാര്‍ട്ടിയാണ് സിപിഐ (എംഎല്‍) ലിബറേഷൻ എന്നതാണത്. എന്നാല്‍ യാഥാർത്ഥ്യം അതല്ല. സിപിഐ (മാവോയിസ്റ്റ്) എന്ന പേരിലാണ് ഇന്ത്യയിലെ മാവോയിസ്റ്റ് സംഘടന പ്രവർത്തിക്കുന്നത്. അവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിലും അവർ വിശ്വസിക്കുന്നില്ല. ബിഹാറില്‍ മികച്ച വിജയം നേടിയ സിപിഐ (എംഎല്‍) ലിബറേഷന് നിലവില്‍ മാവോയിസ്റ്റുകളുമായി ബന്ധമൊന്നും ഇല്ലെന്ന് ചുരുക്കം.

   പാർട്ടിയുടെ തെരഞ്ഞെടുപ്പുകളിലെ പ്രകടനം

   2000ൽ ആറു സീറ്റുകളാണ് സിപിഐ (എംഎല്‍) ലിബറേഷൻ നേടിയത്. 2005 ഫെബ്രുവരിയിൽ ഏഴും അതേ വർഷം ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചും സീറ്റുകൾ സിപിഐ (എംഎല്‍) ലിബറേഷൻ നേടി. എന്നാൽ 2010ൽ ഇവർക്ക് ഒരു സീറ്റു പോലും നേടാനായില്ല. 2015 ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐയ്ക്കും ആര്‍എസ്പിയ്ക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും എസ് യുസിഐ(സി)യ്ക്കും ഒപ്പം ഇടതുമുന്നണിയായി മത്സരിച്ച പാര്‍ട്ടിയാണ് സിപിഐ (എംഎല്‍) ലിബറേഷൻ.

   മഹാസഖ്യത്തിനും എന്‍ഡിഎയ്ക്കും എതിരെ മത്സരിച്ച് അന്ന് ഇടതുപക്ഷം സ്വന്തമാക്കിയ മൂന്ന് സീറ്റിലും വിജയിച്ചത് സിപിഐ (എംഎല്‍) ലിബറേഷൻ സ്ഥാനാർഥികളായിരുന്നു. ഝാര്‍ഖണ്ഡില്‍ 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗിരിദി ജില്ലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരുന്നു ലിബറേഷന്‍ പാര്‍ട്ടി. 2014 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും സ്വന്തമാക്കിയിരുന്നു.
   Published by:Rajesh V
   First published:
   )}