TRENDING:

Sexual Abuse | മതപഠനത്തിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

Last Updated:

യു.കെ.ജി പഠന കാലം മുതല്‍ മദ്റസ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയില്‍ വച്ച്‌ അക്ബർഷാ പെൺകുട്ടിയെ ലൈംഗിമകായി ഉപദ്രവിച്ചുവരികയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മതപഠനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച (Sexual Abuse) മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിലായി. കൊല്ലം (Kollam) മൈലാപ്പൂര്‍ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂര്‍ ജംഗ്ഷനിലുള്ള മദ്റസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂര്‍ പുന്നലവിള വീട്ടില്‍ അക്ബര്‍ഷായാണ് (48) അറസ്റ്റിലായത്. 2017ല്‍ യു.കെ.ജി പഠന കാലം മുതല്‍ മദ്റസ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയില്‍ വച്ച്‌ അക്ബർഷാ പെൺകുട്ടിയെ ലൈംഗിമകായി ഉപദ്രവിച്ചുവരികയായിരുന്നു.
Akbarshah
Akbarshah
advertisement

2021 നവംബര്‍ 21നു പെണ്‍കുട്ടി മാതാവിനോട് പറയുകയും പിറ്റേദിവസം അവര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോക്സോ വകുപ്പുകൾ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം അക്ബർ ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്​റ്റലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാമകുമാരി, അഷ്ടമന്‍ എ.എസ്‌.ഐ സുനില്‍ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ മറ്റു കുട്ടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായതോടെ, കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.

advertisement

വീഡിയോകോൾ വഴി 16കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ആനപ്പാപ്പാൻ പിടിയിൽ

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ലൈംഗിക പീഡനക്കേസുകൾ പിടിക്കുന്ന പോലീസ് സ്റ്റേഷൻ ആയി പാല  മാറിയിരിക്കുന്നു. സമീപകാല ദിവസങ്ങളിലെ വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ പാലാ പോലീസ് പിടികൂടിയത് 16കാരിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ ആനപ്പാപ്പാൻ ആണ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലായത്.

ആന പാപ്പാൻ  സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വശീകരിച്ചു എന്നാണ് കേസ്. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ മാതാപിതാക്കൾ തുടർന്ന് പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

advertisement

Also Read- ശാരീരികബന്ധത്തിന്റെ ദൃശ്യങ്ങൾ കാട്ടി വ്യവസായിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തി

പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ആണ് തുടർ അന്വേഷണം നടത്തിയത്.

രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. അവിടെവച്ച് ആണ് പ്രണയത്തിന്റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.

advertisement

ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ്  പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പോലീസ് അറസ്റ്റിലേക്ക് കിടന്നത്. പെൺകുട്ടിക്ക് 16 വയസ്സ് മാത്രം പ്രായമുള്ളതിനാൽ ആണ് ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് ശേഖരിച്ച ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ലൈംഗിക പീഡനക്കേസുകൾ സമീപ ദിവസങ്ങളിൽ പിടികൂടിയത് പാലായിൽ നിന്നാണ്. നേരത്തെ മുണ്ടക്കയം മേഖലയിൽനിന്ന് അടക്കം കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പാടിയും മണ്ണാർക്കാടും അടക്കമുള്ള സ്റ്റേഷനുകളിലും സമീപകാലത്ത്  നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ് എച്ച് ഒ കെ പി ടോംസൺ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൂടിയാണ് സംഭവം പുറത്തു കൊണ്ടുവരാൻ കാരണം ആയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Abuse | മതപഠനത്തിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories