ന്യൂഡൽഹി: ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ (Black Mail) ജീവനക്കാരനെ കൊലപ്പെടുത്തിയ (Murder) സംഭവത്തിൽ വ്യാവസായിയും ബന്ധുവും അറസ്റ്റിലായി. 22കാരനായ ജീവനക്കാരനെയാണ് വ്യവസായിയും ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയത്. ന്യൂഡൽഹി (New Delhi) സരോജിനി നഗർ മെട്രോ സ്റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി സരോജിനി നഗറിന് അടുത്തുള്ള മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.
മധ്യവയസ്ക്കനായ ആൾ നടത്തുന്ന വ്യവസായശാലയിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട 22കാരൻ. ഇയാൾക്ക് ബോസുമായി അവിഹിതബന്ധം ഉണ്ടായിരുന്നു. ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ബോസ് അറിയാതെ 22കാരൻ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചു. പിന്നീട് വ്യവസായിയുടെ രണ്ടു മക്കളെ മൊബൈൽ ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെട്ടു. ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി നൽകണമെന്നതായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഇതോടെയാണ് കാമുകനെ കൊലപ്പെടുത്താൻ വ്യവസായി പദ്ധതിയിട്ടത്. ഇതിനായി ഒരു ബന്ധുവിന്‍റെ സഹായവും ഇവർ തേടി. സരോജിനി നഗർ മെട്രോ സ്റ്റേഷന് അടുത്തുള്ള ഒരു ഗസ്റ്റ് ഹൌസിൽ രണ്ട് മുറി ബുക്ക് ചെയ്തശേഷം ജീവനക്കാരനെ, വ്യവസായി അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് വിളിച്ചുവരുത്തിയത്. എന്നാൽ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ബന്ധുവിന്‍റെ സഹായത്തോടെ ജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഒരു കാറിൽ മെട്രോ സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ട്രോളി ബാഗുമായി വ്യവസായിയും ബന്ധുവും ഗസ്റ്റ് ഹൌസിലേക്ക് കയറുന്ന സിസിടിവി ദൃശ്യമാണ് കേസ് തെളിയിക്കാൻ സഹായകരമായത്.
ഒരുമിച്ച് മദ്യപിച്ച മൂന്നുപേർ രണ്ട് ദിവസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; രണ്ട് കൊലപാതകംതിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹതയുണര്‍ത്തി മൂന്ന് മരണങ്ങള്‍. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ തിങ്കളാഴ്ച രാവിലെയും സുഹൃത്തായ അജിത്തിനെ ഇന്നലെ രാവിലെയും മരിച്ച നിലയില്‍ കണ്ടെത്തി. അജിത്തിനെ വാഹനം ഇടിപ്പിച്ച് കൊന്നതാണെന്ന് പ്രതി സജീഷ് സമ്മതിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെയും കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുമ്പോഴും കാരണം വ്യക്തമായിട്ടില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന ബിനുരാജ് കഴിഞ്ഞദിവസം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചു മരണപ്പെട്ടിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ പിഡബ്ള്യുഡിയില്‍ ഹെഡ് ക്ളര്‍ക്കായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലാകോട്ടേജില്‍ അജികുമാറെന്ന തമ്പിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് മുറിവേറ്റതും രക്തം മുറിക്കുള്ളില്‍ തളംകെട്ടിക്കിടന്നതും കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റക്ക് താമസിക്കുന്ന അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനം നടന്നിരുന്നതായി ആയല്‍ക്കാരും മൊഴി നല്‍കിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം. അതിനിടിയിലാണ് ചൊവ്വാഴ്ച അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
Also Read-
കുരങ്ങൻ കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചു; ഒരാഴ്ചയായി കുരങ്ങിനെ വിടാതെ ആക്രമിച്ച് കാക്കക്കൂട്ടംഅജിത്തിന്റെ സുഹൃത്തായ സജീഷാണ് റോഡിലൂടെ നടന്ന് പോയ അജിത്തിന്റെ ദേഹത്ത് വാഹനം കൊണ്ടിടിപ്പിച്ചത്. അതിന് ശേഷം സജീഷ് കല്ലമ്പലം പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. ഈ കൊല്ലപ്പെട്ട അജിത്തും പ്രതിയായ സജീഷും മരിച്ചനിലയില്‍ കണ്ടെത്തിയ അജികുമാറിന്റെയും സുഹൃത്തുക്കളാണ്. അതിനാല്‍ രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയാവാം അജികുമാര്‍ കൊല്ലപ്പെട്ടതെന്നും അതിനെ ചൊല്ലിയുള്ള തര്‍ക്കമാവും പിറ്റേദിവസത്തെ വാഹനം ഇടിപ്പിച്ചുള്ള കൊലപാതകത്തിലെത്തിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെയാണ് ഈ മദ്യപ സംഘത്തിലുണ്ടായിരുന്ന ബിനു എന്ന യുവാവ് കെഎസ്ആർടിസി ബസ് ഇടിച്ചു മരണപ്പെടുന്നത്.
ആരാണ് അജികുമാറിനെ കൊന്നത്, കാരണമെന്ത് എന്നിവയില്‍ വ്യക്തതയായിട്ടില്ല. വര്‍ക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘം കൊല്ലപ്പെട്ട രണ്ട് പേരുടെയും സുഹൃദ് വലയത്തില്‍പെട്ട ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.