സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം എന്ന് കുട്ടികളെ വിശ്വസിപ്പിച്ചാണ് ഇയ്യാൾ തട്ടിപ്പ് നടത്തിയത്. സ്വർണം വീട്ടിൽ നിന്ന് എടുത്ത് നൽകിയ കാര്യം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് സ്വർണം നഷ്ടമായത് സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് സംഭവം ചർച്ചയായത്. മകളുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് പ്രതി വീട്ടുകാരോട് പറഞ്ഞു. ബാധ ഒഴിപ്പിച്ചാൽ സ്വർണ്ണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. രാത്രി ഒഴിപ്പിക്കൽ ചടങ്ങ് നടത്തി രണ്ടര പവന്റെ സ്വർണ്ണ മാല തിരികെ കൊടുത്തു.
advertisement
You may also like:ജോക്കോവിച്ചിനെ പുറത്താക്കിയതിന് ആരാധകരുടെ കലിപ്പ് പന്ത് കൊണ്ട ലൈൻ ജഡ്ജിനോട്; സോഷ്യൽമീഡിയയിൽ അധിക്ഷേപം [NEWS]ജീവൻ മുറുകെ പിടിച്ച് 13 മണിക്കൂർ; പ്രക്ഷുബ്ധമായ കടലിൽ തുള്ളി വെള്ളം പോലും കുടിക്കാതെ മത്സ്യത്തൊഴിലാളികൾ [PHOTOS] അത്ഭുതകരം! ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു [NEWS]
സംഭവം പ്രദേശത്ത് പ്രചരിച്ചതോടെ മദ്രസയിൽ പോകുന്ന മറ്റ് കുട്ടികളുടേയും വീടുകളിൽ നിന്നും സ്വർണ്ണം നഷ്ടപെട്ട വിവരം പുറത്ത് വന്നു. പിന്നെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്രസ അധ്യാപകന്റെ പങ്ക് വ്യക്തമായത്.
മതിയായ യോഗ്യതയില്ലാതെയാണ് ഇയാൾ മദ്രസ്സയിൽ പഠിപ്പിച്ച് കൊണ്ടിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.