US Open| ജോക്കോവിച്ചിനെ പുറത്താക്കിയതിന് ആരാധകരുടെ കലിപ്പ് പന്ത് കൊണ്ട ലൈൻ ജ‍ഡ്ജിനോട്; സോഷ്യൽമീഡിയയിൽ അധിക്ഷേപം

Last Updated:

സംഭവത്തിൽ ജോക്കോവിച്ചിനെ അയോഗ്യനാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ടൂർണമെന്റ് ഡയറക്ടർ വ്യക്തമാക്കിയത്.

യുഎസ് ഓപ്പണിൽ നിന്നും ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന്റെ പുറത്താക്കലിലേക്ക് നയിച്ച സംഭവത്തിൽ ആരാധകരുടെ കലിപ്പ് മുഴുവൻ പന്തു കൊണ്ട ലൈൻ ജഡ്ജിനോട്. സോഷ്യൽമീഡിയയിൽ കടുത്ത അധിക്ഷേപത്തിനാണ് ലൈൻ ജഡ്ജായ സ്ത്രീ വിധേയയായത്.
കഴിഞ്ഞ ദിവസമാണ് ജോക്കോവിച്ചിന്റെ പന്ത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ തട്ടിയത്. പന്തിന്റെ ശക്തിയിൽ വേദന കൊണ്ട് ലൈൻ ജഡ‍്ജ് കോർട്ടിൽ വീണിരുന്നു. ഇതേ തുടർന്നാണ് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്നും അയോഗ്യനാക്കിയത്.
ജോക്കോവിച്ചിനെ പിന്തുണക്കുന്നവരിൽ ചിലർ തന്നെയാണ് ലൈൻ ജഡ്ജിനെതിരെ അധിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താരം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ലൈൻ ജഡ്ജ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അവരെ പിന്തുണക്കുകയും പരിഗണിക്കുകയുമാണ് വേണ്ടതെന്നും ജോക്കോവിച്ച് ട്വീറ്റിലൂടെ പറയുന്നു.
advertisement
ലൈൻ ജഡ്ജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യുഎസ് ഓപ്പണിന് ശേഷം അവർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ ഡോക്ടറുടെ നിരീക്ഷണത്തിലാണിവർ.
advertisement
advertisement
അതേസമയം, സംഭവത്തിൽ ജോക്കോവിച്ചിൽ നിന്നും 10,000 ഡോളർ കൂടി പിഴ ഈടാക്കിയതായി യുഎസ് ടെന്നീസ് അസോസിയേഷൻ സ്ഥിരീകരിച്ചു. നേരത്തേ, പ്രൈസ് മണിയായ 250,000 ഡോളർ പിഴ ചുമത്തിയിരുന്നു. ഇതിന് പുറമേയാണ് കൂടുതൽ പിഴ.
You may also like:'എങ്ങനെ സെക്സിലേർപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല ലൈംഗിക വിദ്യാഭ്യാസം'; ദേശീയ വിദ്യാഭ്യാസ നയം മറന്നുപോയത് [NEWS]ജീവൻ മുറുകെ പിടിച്ച് 13 മണിക്കൂർ; പ്രക്ഷുബ്ധമായ കടലിൽ തുള്ളി വെള്ളം പോലും കുടിക്കാതെ മത്സ്യത്തൊഴിലാളികൾ [PHOTOS] അത്ഭുതകരം! ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു [NEWS]
നാലാം റൗണ്ടിൽ പാബ്ലോ കരേനോ ബസ്റ്റയുമായുള്ള മത്സരത്തിനിടയിലായിരുന്നു അവിചാരിതമായ സംഭവങ്ങൾ ഉണ്ടായത്. ആദ്യ സെറ്റിൽ 5-6 ന് പാബ്ലോയോട് പിന്നിൽ നിൽക്കുമ്പോൾ സെർവ് നഷ്ടമായതിന്റെ നിരാശയിൽ ജോക്കോവിച്ച് പന്ത് റാക്കറ്റുകൊണ്ട് പുറകിലേക്ക് അടിക്കുകയായിരുന്നു. ഇത് ചെന്ന് കൊണ്ടത് ജോക്കോവിച്ചിന്റെ പുറകിലുള്ള ലൈൻ ജഡ്ജിന്റെ കഴുത്തിനും.
advertisement
സംഭവത്തിൽ ജോക്കോവിച്ചിനെ അയോഗ്യനാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ടൂർണമെന്റ് ഡയറക്ടർ സോറെൻ ഫ്രിമെൽ വ്യക്തമാക്കിയത്. ജോക്കോവിച്ച് ദേഷ്യത്താൽ പന്ത് അടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും ഇതാണ് ലൈൻ ജഡ്ജിന് കൊണ്ടതെന്നും വ്യക്തമാണ്. ഇതെല്ലാം പരിഗണിച്ചാണ് ജോക്കോവിച്ചിനെതിരായ നടപടി.
മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരങ്ങളിൽ നിന്ന് അയോഗ്യനാക്കപ്പെടും എന്ന നിയമം അനുസരിച്ചാണ് ജോക്കോവിച്ചിനെതിരെയുള്ള നടപടി. സംഭവത്തിൽ താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
US Open| ജോക്കോവിച്ചിനെ പുറത്താക്കിയതിന് ആരാധകരുടെ കലിപ്പ് പന്ത് കൊണ്ട ലൈൻ ജ‍ഡ്ജിനോട്; സോഷ്യൽമീഡിയയിൽ അധിക്ഷേപം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement