TRENDING:

Pocso Case | വിദ്യാര്‍ഥിയെ ലൈംഗീക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ പിടിയില്‍

Last Updated:

ചിറക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ അഷ്റഫാണ് പിടിയിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാര്‍ഥിയെ ലൈംഗീക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.ചിറക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ അഷ്റഫാണ് പിടിയിലായത്. വളാഞ്ചേരിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് തൃശൂര്‍ ചേര്‍പ്പ് പോലീസാണ് ഇയാളെ  അറസ്റ്റ് ചെയ്തത്.
advertisement

കഴിഞ്ഞ ദിവസം മദ്രസയില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡനവിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍  പരാതി നല്‍കി.  പോക്സോ നിയമം ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

14കാരനെ പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിന തടവും 20000 രൂപ പിഴയും

തിരുവനന്തപുരം: പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ. പ്രതിയായ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻക്കോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകു (52) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശനാണ് വിധിച്ചത്.

advertisement

Also Read- പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂർ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. പേരുർക്കട പെട്രോൾ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളിൽ കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു. സംഭവ ദിവസം പ്രതി തന്ത്രപൂർവ്വം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു.

advertisement

Also Read- വിവാഹത്തിന് നിർബന്ധിച്ചു; 12-ാ൦ ക്ലാസുകാരിയായ കാമുകിയെ 21-കാരൻ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി

പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി റോഡിൽ നിന്ന് കരയുമ്പോൾ ഇത് കണ്ട ഒരാൾ കുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ അച്ഛൻ സ്ഥലത്ത് എത്തി പേരുർക്കട പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കാൻ കോടതി വിധിയിൽ പറയുന്നു.പ്രോസിക്യൂഷൻ എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.

advertisement

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ മകളെ പീഡനത്തിനിരയാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Case | വിദ്യാര്‍ഥിയെ ലൈംഗീക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories