TRENDING:

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റില്‍

Last Updated:

കോഴിക്കോട് താമരശ്ശേരിയിൽ 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകനും പൊലീസ് പിടിയിലായി

advertisement
വയനാട്: പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തൊണ്ടർനാട് കോറോം തറോൽ വീട്ടിൽ ടി അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി(69)യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
അബ്ദുൾ ഖൈർ മൗലവി
അബ്ദുൾ ഖൈർ മൗലവി
advertisement

ഇതും വായിക്കുക: വിവാഹത്തെ എതിർത്തതിന് ആൺസുഹൃത്തിന്റെ അമ്മയെ കടയിൽ കയറി കറിക്കത്തി കൊണ്ട് കുത്തി 19കാരി

കോഴിക്കോട് 16കാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും, 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ വർഷം ജൂൺ മുതൽ ഒക്ടോബർ വരെയാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അധ്യാപകനേയും, കുട്ടിയേയും ദുരൂഹ സാഹചര്യത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതിനാൽ റയിൽവേ പൊലീസ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories