വിവാഹത്തെ എതിർത്തതിന് ആൺസുഹൃത്തിന്റെ അമ്മയെ കടയിൽ കയറി കറിക്കത്തി കൊണ്ട് കുത്തി 19കാരി

Last Updated:

പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം

സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
വയനാട് കൽപ്പറ്റയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ പട്ടാപ്പകടൽ ജോലി സ്ഥലത്ത് ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തിയ 19 വയസുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. തുണിക്കടയിൽ ഒട്ടേറെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും മുന്നിൽ‌ വച്ചായിരുന്നു ആക്രമണം.
ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു കരുതുന്നു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ നുസ്രത്തിനെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: In a shocking incident, an employee of a textile shop in Kalpetta, Wayanad was attacked at her workplace in broad daylight. The victim has been identified as Nusrat (45), a resident of Pozhuthana. The incident occurred today around 2:00 PM. A 19-year-old girl entered the shop and stabbed Nusrat in the face with a kitchen knife. The attack took place in front of several customers and other employees at the Textile shop.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തെ എതിർത്തതിന് ആൺസുഹൃത്തിന്റെ അമ്മയെ കടയിൽ കയറി കറിക്കത്തി കൊണ്ട് കുത്തി 19കാരി
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് ED മരവിപ്പിച്ചു; 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു; പരിശോധനയുടെ വിശദാംശങ്ങൾ‌
ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് ED മരവിപ്പിച്ചു; 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു
  • ശബരിമല സ്വർണക്കൊള്ള കേസിൽ 1.3 കോടി രൂപയുടെ എട്ട് സ്വത്തുകൾ ഇഡി മരവിപ്പിച്ചു.

  • 21 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം സ്വർണ്ണക്കട്ടി ചെന്നൈയിൽ നിന്ന് പിടിച്ചെടുത്തു.

  • തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തി.

View All
advertisement