TRENDING:

Arrest |ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ

Last Updated:

വാഹന ഡ്രൈവർ സെൽവകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. നൗഷറിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതിനു വേണ്ട പണം മുടക്കിയതും ഇയാളാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടാങ്കർ ലോറിയിൽ കഞ്ചാവ്‌ കടത്തിയ കേസിലെ  പ്രധാന പ്രതി പിടിയിൽ. ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പിൽ വീട്ടിൽ നൗഷറിനെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്.
advertisement

വാഹന ഡ്രൈവർ സെൽവകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഷർ അറസ്റ്റിലാകുന്നത്. നൗഷറിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതിനു വേണ്ട പണം മുടക്കിയതും ഇയാളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

എറണാകുളം റൂറൽ എസ് പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. മംഗലാപുരത്ത് നിന്നാണ് കഞ്ചാവുമായി വണ്ടി പുറപ്പെട്ടത്. പെരുമ്പാവൂരിൽ എത്തിയപ്പോൾ വാഹനം പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. 111 പാക്കറ്റുകൾ ആയാണ്   കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

advertisement

മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ 

മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട അക്കരക്കാരൻ വീട്ടിൽ മിലൻ ബെന്നി (27)നെയാണ് കാലടി പോലീസ് എസ് എച്ച് ഒ അരുൺ.കെ.പവിത്രന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി പതിനൊന്നിന്ന് മലയാറ്റുർ പള്ളിയുടെ സമീപത്തുള്ള പുഴയുടെ കരയിൽ വച്ചിരുന്ന ബാഗ് കവർച്ച ചെയ്ത് അതിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പള്ളിയുടെ മുൻവശത്തു റോഡിൽ പാർക്കു ചെയ്തിരുന്ന ഏഴ് ലക്ഷം രൂപ വിലവരുന്ന കാറും,  മൊബൈൽ ഫോണും, രണ്ടായിരം രൂപയുമാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. അങ്കമാലി കിടങ്ങൂരിൽ താമസിക്കുന്ന സുധീറിന്‍റെതാണ് വാഹനം.

advertisement

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് 38) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.

advertisement

കാലടി സനൽ വധക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷം മണപ്പുറത്ത് സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് 2020 ൽ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ  ജയിലിലടച്ചു. 31 പേരെ നാടു കടത്തി. മുൻകാല കുറ്റവാളികളേയും, തുടർച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest |ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories