കായംകുളത്തെ സി പി എം പ്രവർത്തകനായ വൈദ്യൻ വീട്ടിൽ സിയാദിനെ ചൊവ്വാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലായത്. ക്വട്ടേഷൻ സംഘാംഗമായ വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
സിയാദിനെ കുത്തി വീഴ്ത്തിയതിന് ശേഷം ഉണ്ടായ സംഘർഷത്തിൽ മുജീബിനും വെട്ടേറ്റിരുന്നു. തുടർന്ന് രക്ഷപെട്ട ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
advertisement
മുജീബ്, ഷഫീക്ക്, വിക്ടോബ ഫൈസൽ, തക്കാളി ആഷിഷ് എന്നിവർ ഒത്ത് ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. വിക്ടോബിനെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ കായംകുളം നഗരസഭ കൗൺസിലർ നിസാമിനെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. പരിക്കേറ്റ മുജീബിനെ വീട്ടിൽ കാറിൽ എത്തിച്ചത് കോൺഗ്രസ് കൗൺസിലറായ നിസാം ആണ്. കൃത്യം നിർവഹിച്ച വിവരം പ്രതികൾ നിസാമിനോട് പങ്കുവെച്ചിട്ടും നിസാം ഇക്കാര്യം മറച്ചുവെച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ.
You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]
ഗുണ്ടാസംഘങ്ങളുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് സിയാദിൻ്റെ കൊലയിലേക്ക് നയിച്ചത്.വെറ്റമുജീബ് അടക്കമുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൊലപാതക കേസുകളടക്കം 21 ഓളം കേസുകളിൽ പ്രതിയാണ്.
