കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രതിദിനം രണ്ടായിരത്തോളം വ്യക്തിഗത സുരക്ഷ കിറ്റുകളാണ് ഇവർ തുന്നുന്നത്.
മൂന്ന് മാസമായി വീട്ടിലിരുന്ന് പി പി ഇ കിറ്റുകൾ തയ്യാറാക്കുകയാണ് കുഴിമതിക്കാട്ടെയും തലവൂർക്കോണത്തെയും നൂറിലധികം വീട്ടമ്മമാർ. കുഴിമതിക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പിനിയുമായി സഹകരിച്ചാണ് പ്രതിരോധ കിറ്റ് നിർമ്മാണം.
പ്രതിദിനം രണ്ടായിരത്തോളം വ്യക്തിഗത സുരക്ഷ കിറ്റുകളാണ് ഇവർ തുന്നുന്നത്. കമ്പിനിയോട് ചേർന്ന് ഒരു ചെറിയ നിർമ്മാണ യൂണിറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പി പി ഇ കിറ്റിന്റെ ആവിശ്യകത ഏറി വരുകയും പ്രദേശത്തെ വനിതകളായ തയ്യൽ തൊഴിലാളികൾക്ക് ലോക്ക്ഡൗണിന്റ പശ്ചാത്തലത്തിൽ ജോലി കുറയുകയും ചെയ്തതോടെയാണ് ഇവരെ സേവനം പ്രയോജനപ്പെടുത്താൻ സംരംഭകർ തീരുമാനിച്ചത്.
കുറച്ചെങ്കിലും തയ്യൽ പരിചയമുള്ളവർക്ക് പരിശീലനം നൽകിയ ശേഷം കിറ്റ് നിർമ്മിക്കാനാവിശ്യമായ സാമഗ്രികൾ വീടുകളിൽ എത്തിച്ചുനൽകുന്നു. മാസ്കുകൾ, പി പി ഇ കിറ്റുകൾ, സർജൻ ഗൗൺ എന്നിവയാണ് തുന്നുന്നത്.
advertisement
തുന്നൽ പൂർത്തിയായാൽ ഇവ കമ്പിനിയിൽ എത്തിച്ച് അണുവിമുക്തമാക്കി പാക്ക് ചെയ്യും. വീട്ടിലിരുന്ന് ഒരാൾ ദിവസവും 25 മുതൽ 30 വരെ കിറ്റ് തുന്നുന്നുണ്ട്. പ്രതിദിനം ഒരാൾക്ക് 600 മുതൽ 700 രൂപ വരെ ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളും എജൻസികളും കിറ്റുകൾ വാങ്ങുന്നുണ്ട്. തമിഴ്നാട് സർക്കാരും പി പി ഇ കിറ്റുകൾക്കായി സമീപിച്ചിരിക്കുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2020 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ


