ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിന്റെ തീരുമാനമനുസരിച്ച് അറസ്റ്റുണ്ടാവുമെന്നുമാണ് കുന്ദമംഗലം പോലീസിന്റെ വിശദീകരണം.
കോഴിക്കോട്: കുന്ദമംഗലത്ത് ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒന്നര മാസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്തില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസിന്റെ അലംഭാവം.
പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിന്റെ തീരുമാനമനുസരിച്ച് അറസ്റ്റുണ്ടാവുമെന്നുമാണ് കുന്ദമംഗലം പോലീസിന്റെ വിശദീകരണം. കുന്ദമംഗലം സ്വദേശിയായ ഏഴുവയസ്സുകാരിയെ പിതൃസഹോദരപുത്രനാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.
കുഞ്ഞിന്റെ രഹസ്യഭാഗത്ത് ക്രയോണ്‍സ് ഉപയോഗിച്ചാണ് പീഡനം നടത്തിയത്. ശസ്ത്രക്രിയ നടത്തിയാണ് ക്രയോണ്‍സ് പുറത്തെടുത്തതെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. പീഡനം നടന്നായി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കുകയും ചെയ്തു.
ജൂലൈ പതിനാലിന് കുന്ദമംഗലം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ ഒന്നര മാസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. അറസ്റ്റ് വൈകുന്നതിന്റെ കാരണം കുന്ദമംഗലം പൊലീസില്‍ അന്വേഷിച്ചപ്പോള്‍ വിചിത്രമായിരുന്നു മറുപടി.
advertisement
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും തീരുമാനം വരുന്ന മുറയ്ക്ക് നടപടിയുണ്ടാവുമെന്നുമാണ് പ്രതികരണം. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയിട്ടില്ല.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാഗത്ത് നിന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഭീഷണിയുമുണ്ട്.
Location :
First Published :
August 19, 2020 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല