TRENDING:

മലപ്പുറത്ത് ആണ്‍കുട്ടിയെ പീഡിപ്പിച്ച 34കാരൻ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി; കുപ്പിവളവിൽ നിന്ന് അറസ്റ്റിൽ 

Last Updated:

കേസ് രജിസ്റ്റര്‍ ചെയ്ത സമയം പ്രതിയെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലാതിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം

advertisement
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ വിദഗ്ധമായി കുടുക്കി പോലീസ്. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി ഷൗക്കത്തലി (34) യെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
ഷൗക്കത്തലി
ഷൗക്കത്തലി
advertisement

പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് വളാഞ്ചേരി സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത സമയം പ്രതിയെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലാതിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇതും വായിക്കുക: മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

പരപ്പനങ്ങാടി മുതല്‍ രാമനാട്ടുകര വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂര്‍, രാമനാട്ടുകര, വളാഞ്ചേരി, എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശേഷം ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പരപ്പനങ്ങാടിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്നാണ് ഷൗക്കത്തലി പിടിയിലായത്. മേലാറ്റൂര്‍, പട്ടാമ്പി സ്റ്റേഷനുകളിലായി പ്രതി മുന്‍പും സമാനമായ മൂന്നോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സിഐ നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ എസ്ഐ ശ്യാം, എഎസ്ഐ റിന, എസ്സിപിഒമാരായ ജയേഷ്, പ്രഭീഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ആണ്‍കുട്ടിയെ പീഡിപ്പിച്ച 34കാരൻ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി; കുപ്പിവളവിൽ നിന്ന് അറസ്റ്റിൽ 
Open in App
Home
Video
Impact Shorts
Web Stories