advertisement

മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Last Updated:

പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി

News18
News18
കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലായ കുന്നത്ത് ഷാജുവിനെയാണ് (59) പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് വിഭാഗം സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ഷാജു. മാസ്റ്റർ ട്രെയിനർ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാൾ നിരവധി ബോധവൽക്കരണ ക്ലാസുകൾ നയിച്ചിട്ടുണ്ട്. കൗൺസിലിങ്ങിനായി എത്തിയ കുട്ടിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. മുൻപും സമാനമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളതായി പോലീസ് സൂചിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ മോട്ടിവേഷനൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ഇയാൾ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ലൈഫ് സ്കിൽ ട്രെയിനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വരികയായിരുന്നു. കൗൺസിലിംഗിന് എത്തുന്നവരുടെ വിശ്വാസം നേടിയെടുത്ത് ഇയാൾ പീഡനം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement