സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി വാങ്ങി നൽകിയ സ്മാർട്ടഫോണിൽ പെൺകുട്ടി സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിക്കുകയും അതിൽ സൗഹൃദങ്ങൾ സ്ഥാപിക്കുന്നതും കണ്ടെത്തിയ സഹോദരൻ സംഭവം ചോദ്യം ചെയ്യുകയും കുട്ടിയെ ശകാരിക്കുകയും തുടർന്ന് വീട്ടുകാർ പെൺകുട്ടിയുടെ ഫോൺ ഉപയോഗം തടയുകയും ചെയ്തു. ഇതേ തുടർന്ന് പെൺകുട്ടി പരാതി തയാറാക്കി ചൈൽഡ്‌ലൈനിന് (Childline) കൈമാറുകയായിരുന്നു.
ചൈൽഡ്‌ലൈനിൽ നിന്നും പോലീസിന്റെ പരിധിയിലേക്ക് എത്തിയ കേസിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ സി.ഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹോദരനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിന്നീട് പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയായിരുന്നുവെന്ന് സി.ഐ പറഞ്ഞു.
advertisement
Also read- Shocking | വീട്ടുകാർ എതിർത്തു; ഓടുന്ന ബസിനുള്ളിൽ കമിതാക്കൾ വിഷംകഴിച്ചു
തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഇതിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും ഇതിൽ യഥാർത്ഥ സംഭവങ്ങൾ പെൺകുട്ടി തുറന്ന് പറയുകയും ചെയ്യുകയായിരുന്നു. ഇത്തരത്തിൽ വ്യാജ പരാതികൾ ഒരുപാട് ലഭിക്കുന്നുണ്ടായിരുന്നു എന്നത് കൊണ്ടാണ് ശാസ്ത്രീയമായ രീതിയിൽ കേസിൽ അന്വേഷണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Also read- Pocso | പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി
Arrest | പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് തര്‍ക്കം; യുവാവിനെ കുത്തികൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പെണ്‍കുട്ടിയുടെ ഫോണിലേക്ക് മെസേജ് (message) അയച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്തിയ (Mattool Murder) സംഭവത്തില്‍ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിഷാമെന്ന യുവാവാണ് മരിച്ചത്. മാട്ടൂല്‍ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Also read- മദ്യവും ഭക്ഷണം സൗജന്യമായി നൽകിയില്ല; ഹോട്ടൽ ജീവനക്കാരനെ പോലീസുകാരൻ കൈയേറ്റം ചെയ്തു
കണ്ണൂര്‍ മാട്ടൂലില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം നടന്നത്. പ്രതി സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിക്ക് ഹിഷാമിന്റെ സഹോദരന്‍ മെസേജ് അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പപിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.