Pocso | പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി 

Last Updated:

പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (Pocso Case) വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ ശശിധരൻ്റെ മകൻ അനൂപാണ് (39) കേസിൽ ജയിലിലായത്. തിരുവനന്തപുരം (Thiruvananthapuram) പോസ്‌കോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്.  ഇത് മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി. വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവർത്തികൾക്ക്  കൂട്ടുനിന്നു എന്നാണ് കേസ്.
പെൺകുട്ടിയുടെ അമ്മ കേസിൽ രണ്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി അനൂപിൻ്റെ ജാമ്യ അപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും  ജാമ്യം നിഷേധിച്ചു. തുടർന്നാണ് വിതുര പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ .കെ.അജിത് പ്രസാദ് ഹാജരായി.
advertisement
POCSO | എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം തടവ്
ഇടുക്കിയിൽ (Idukki) എട്ട് വയസ്സുകാരിയെ നാല് വർഷത്തോളം പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് (Accused) 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തങ്കമണി സ്വദേശി സോജനാണ് ശിക്ഷിക്കപ്പെട്ടത്. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വർഷം തടവാണ് ശിക്ഷ. ഇതേ കുറ്റം ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചതിന് വീണ്ടും 20 വർഷവും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിന് അഞ്ച് വർഷ൦ തടവും കോടതി വിധിക്കുകയായിരുന്നു.
advertisement
എന്നാൽ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതിയുടെ വിധിപ്രസ്താവനയിൽ പറയുന്നത്. പിഴയായി വിധിച്ചിരിക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് നൽകണം. ഇതിനുപുറമെ 50000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. 2017ൽ തങ്കമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്.
Pocso | ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 56കാരന് പത്ത് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും
ഒന്‍പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച (Rape) 56കാരന് 10 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണൂര്‍ക്കര വ്ളാവെട്ടി നെല്ലിക്കുന്ന് കോളനി അനിത ഭവനിലെ സോമന്‍ എന്നയാള്‍ക്കാണ് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി വി ഉദയകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും ശിക്ഷയില്‍ പറയുന്നു.
advertisement
Also read- Rape | ഭക്ഷണം നല്‍കാമെന്ന വ്യാജേന വീട്ടിലെത്തിച്ച് 77 കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിനതടവ്
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല.
പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത് പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso | പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി 
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement