മദ്യവും ഭക്ഷണം സൗജന്യമായി നൽകിയില്ല; ഹോട്ടൽ ജീവനക്കാരനെ പോലീസുകാരൻ കൈയേറ്റം ചെയ്തു
- Published by:Naveen
- news18-malayalam
Last Updated:
മുംബൈ സാന്താക്രൂസിലെ വകോല പോലീസ് സ്റ്റേഷന് സമീപമുള്ള സ്വാഗത് ഡൈനിങ് ബാറിലായിരുന്നു സംഭവം.
മുംബൈ: മദ്യവും ഭക്ഷണവും സൗജന്യമായി നൽകാത്തതിൽ പ്രകോപിതനായി ഹോട്ടൽ ജീവനക്കാരനെ കൈയേറ്റം ചെയ്ത് പോലീസുകാരൻ. മുംബൈ സാന്താക്രൂസിലെ വകോല പോലീസ് സ്റ്റേഷന് സമീപമുള്ള സ്വാഗത് ഡൈനിങ് ബാറിലായിരുന്നു സംഭവം. വകോല പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടറായ വിക്രം പാട്ടീലാണ് ഹോട്ടലിലെ ജീവനക്കാരനെ കൈയേറ്റം ചെയ്തത്. ഇയാൾ ഹോട്ടൽ ജീവനക്കാരനെ കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
ബുധനാഴ്ച രാത്രി 12.30നാണ് സംഭവം നടന്നത്. രാത്രി ഹോട്ടൽ അടയ്ക്കാനുള്ള സമയം കഴിഞ്ഞ ശേഷം സൗജന്യമായി ഭക്ഷണവും മദ്യവും വേണമെന്ന് ആവശ്യപ്പെട്ട് വിക്രം പാട്ടീൽ ഹോട്ടലിൽ എത്തുകയായിരുന്നു. എന്നാൽ അടുക്കള അടച്ചുവെന്ന് ഹോട്ടൽ ജീവനക്കാരൻ പാട്ടീലിനെ അറിയിച്ചു. എന്നാൽ ഹോട്ടൽ ജീവനക്കാരൻ്റെ മറുപടിയിൽ പാട്ടീൽ പ്രകോപിതനാവുകയും തുടർന്ന് ജീവനക്കാരനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പിന്നീട് കൂടുതൽ ജീവനക്കാരെത്തി പോലീസുകാരനെ വലിച്ചു മാറ്റുകയായിരുന്നു. സംഭവം ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലും വൈറലായത്.
advertisement
He is API Vikram Patil, attached to Vakola Pol Stn of @MumbaiPolice, who is seen hitting the cashier of #Swagat restaurant at 12.35 am because the manager refused to give him FREE food and DRINK as the kitchen had closed: #AHAR #dadagiri #highhandedness #shameful pic.twitter.com/3WrD9FocVM
— Diwakar Sharma (@DiwakarSharmaa) December 23, 2021
advertisement
വീഡിയോ വൈറലായതോടെ പൊലീസുകാരനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ഡിപ്പാർട്ട്മെൻ്റ് തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുംബൈ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഐപിസി സെക്ഷൻ 323 പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തതായും മുംബൈ പോലീസ് അറിയിച്ചു.
Mafia Gang | പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം; 17കാരിക്കും പിതാവിനും മർദ്ദനമേറ്റു
തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ (Mafia Gang) ആക്രമണം ഉണ്ടായി. നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ പിതാവിനും 17 വയസുകാരി മകൾക്കുമാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്. കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമണെന്ന് പോത്തൻകോട് പോലീസ് (Kerala Police) അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടായിക്കോണം പോത്തൻകോട് റോഡിലായിരുന്നു സംഭവം. ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. ശേഷം ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറയുകയും പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നുമാണ് പരാതി. ഷായും മകളും പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
Location :
First Published :
December 23, 2021 10:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യവും ഭക്ഷണം സൗജന്യമായി നൽകിയില്ല; ഹോട്ടൽ ജീവനക്കാരനെ പോലീസുകാരൻ കൈയേറ്റം ചെയ്തു