TRENDING:

ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

Last Updated:

എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അക്രമത്തിനിരയായത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.
News18
News18
advertisement

Also Read- ഫോൺ വാങ്ങി നൽകി ട്യൂഷനും സ്കൂളിലേക്കും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച യുവാവ് പിടിയിൽ

എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. ബസില്‍ കയറിയപ്പോള്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയിരുന്നു.

Also Read- ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി മുസ്തഫയ്‌ക്കെതിരെ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories