ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും

Last Updated:

20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്

News18
News18
കൊച്ചി: ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. 20 വർഷമായി അടഞ്ഞുകിടക്കുന്ന കൊച്ചിയിലെ ഒരു ഡോക്ടറുടെ വീട്ടിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ശരീരഭാഗങ്ങൾ കൊണ്ട് ഉപേക്ഷിച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത്  12 ഏക്കർ പറമ്പിൽ 20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വര്‍ഷമായി പൂട്ടി കിടക്കുകയായിരുന്നു.
അടഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പൊലീസ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രിഡ്ജില്‍നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തുകയായിരുന്നു. തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുൾപ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.
advertisement
നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോർത്തിട്ട രീതിയിലായിരുന്നു. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ചോറ്റാനിക്കര എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചത് എന്നതുള്‍പ്പയെയുള്ള കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. സ്ഥലം പൊലീസ് സീല്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തും. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement