TRENDING:

അന്യസംസ്ഥാന യുവതിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശി പോലീസ് പിടിയിൽ

Last Updated:

യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ പിടിച്ചുവയ്ക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പൊതുസ്ഥലത്ത് യുവതിയെ കടന്നുപിടിച്ചയാളെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. എ.ടി.എം. കൗണ്ടറില്‍ നിന്നും പുറത്തിറങ്ങിയ അന്യസംസ്ഥാനത്തു നിന്നുള്ള യുവതിയെ കടന്നുപിടിച്ചതായാണ് പരാതി. പെരിന്തല്‍മണ്ണയില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്ന യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്.
advertisement

TRENDING:Covid19|പൈപ്പിൽ തീർത്ത ചതുരത്തിനുള്ളിൽ സ്വയം പ്രതിരോധം; സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ

[PHOTO]പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം

[PHOTO]Covid 19 | സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക്

advertisement

[NEWS]

വെള്ളിയാഴ്ച വൈകീട്ട് 6.45-ഓടെ കോഴിക്കോട് റോഡിലെ എസ്.ബി.ഐ. ബാങ്കിന് സമീപത്താണ് സംഭവം. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ പിടിച്ചുവയ്ക്കുകയായിരുന്നു. തേലക്കാട് സ്വദേശി മുഹമ്മദ് അൻവറിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നു.

ഇയാളും കൂട്ടുകാരും കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു.  ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് എതിരെ പൊതു സ്ഥലത്ത് മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. അൻവറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അന്യസംസ്ഥാന യുവതിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശി പോലീസ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories