TRENDING:

ഇന്ത്യൻ സൈന്യത്തെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ

Last Updated:

മലപ്പുറം ഏറനാട് സ്വദേശി മുഹമ്മദ് നസീമാണ് അറസ്റ്റിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സൈന്യത്തിനെതിരെ രാജ്യ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. ‌മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിനാണ് യുവാവിനെ ഇടുക്കി സൈബർ പൊലീസ് അറസ്റ്റുചെയ്തത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശി നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്.
അറസ്റ്റിലായ മുഹമ്മദ് നസീം
അറസ്റ്റിലായ മുഹമ്മദ് നസീം
advertisement

ഇതും വായിക്കുക: പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; 'രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപ്നം കണ്ടു'

പ്രകോപനപരമായ അഞ്ചോളം കമന്റുകള്‍ ഇയാൾ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രതി സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

advertisement

ഇതും വായിക്കുക‌: ഒപ്പം താമസിക്കുന്ന 85കാരി മുത്തശിയ്ക്കും മൂന്നു വയസുകാരി മകൾക്കും സുരക്ഷയില്ലാത്ത വീടുകൾ; നാം എന്ത് മനുഷ്യരാണ്?

ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ഡിസിആർബി ഡിവൈഎസ്‌പി കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എ സുരേഷും സംഘവുമാണ് മലപ്പുറത്തുനിന്ന് അറസ്റ്റുചെയ്തത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇന്ത്യൻ സൈന്യത്തെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories