അശോക് കുമാർ ഗുർജാർ എന്ന നഴ്സാണ് ശനിയാഴ്ച അറസ്റ്റിലായത്. ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിയിലെ നഴ്സാണ് ഇയാൾ. രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ ഐസിയു കിടക്കയും മറ്റു സൗകര്യങ്ങളും ഒരുക്കാനും കോവിഡ് രോഗിയുടെ ബന്ധുക്കളോട് 1.30 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ബി എൽ സോണി പറയുന്നു. പരാതിക്കാരനിൽ നിന്ന് ഇതിനോടകം തന്നെ ഗുർജാർ 95,000 രൂപ കൈക്കലാക്കിയിരുന്നു. 23,000 രൂപ കൂടി കൈമാറുന്നതിനിടെയാണ് ഗുർജാറിനെ അറസ്റ്റ് ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി ബി എൽ സോണി അറിയിച്ചു. പ്രതിയുടെ വീട്ടിലും പരിശോധന നടത്തി.
advertisement
Also Read- 'മകനെ തനിച്ചാക്കി റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി'; സീരിയൽ താരത്തിനെതിരെ മുൻ ഭർത്താവ്
മറ്റൊരു സംഭവത്തിൽ മെയ് ഒന്നിന് ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ 25കാരിയായ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റെംഡിസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തിയതിനാണ് ഇവർ അറസ്റ്റിലായത്. നജാഫ്ഗഡിലെ താമസക്കാരനായ 31കാരൻ നവീനിനെയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടിയ വിലയ്ക്ക് റെംഡിസിവിർ ഇൻജക്ഷൻ വിറ്റഴിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ നഴ്സിന്റെ കൈയിൽ നിന്ന് ആറു ഇൻജക്ഷനും നവീനിന്റെ കൈയിൽ നിന്നും രണ്ട് ഇൻജക്ഷനും കണ്ടെത്തി. യൂണിറ്റിന് 35,000 രൂപയ്ക്ക് ഇവ വിൽപന നടത്താനാണ് ഇരുവരും ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. നവീനിനെ ചോദ്യം ചെയ്തപ്പോഴാണ് ഉത്തംനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മരുന്ന് സംഘടിപ്പിച്ച് നൽകുന്നതെന്ന വിവരം ലഭിച്ചു. മുൻപ് നവീനും ഇതേ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട്.