advertisement

കോവിഡ് ഫണ്ടിൽ നിന്ന് 1.6 കോടി ചെലവിട്ട് കൂറ്റൻ 'കണവ പ്രതിമ' നിർമിച്ചു; ജപ്പാനിലെ നഗര ഭരണാധികാരികള്‍ക്കെതിരെ വിമർശനം

Last Updated:

കോവിഡിന് ശേഷം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് ഭരണാധികാരികളുടെ വാദം.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എത്ര ഫണ്ട് അനുവദിച്ചാലും തികയാത്ത സ്ഥിതിയാണ് പല രാജ്യങ്ങളിലും. ഇതിനിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ഫണ്ട് ചെലവഴിച്ച് കൂറ്റൻ പ്രതിമ നിർമിച്ചതിന് ജപ്പാനിലെ ഒരു നഗരത്തിലെ ഭരണാധികാരികൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സോഷ്യൽ മീഡിയ.
നോട്ടോ തുറമുഖ നഗരത്തിലാണ് കൂറ്റൻ കണവ (കൂന്തൾ) പ്രതിമ സ്ഥാപിച്ചത്. നാലു മീറ്റർ ഉയരവും 9 മീറ്റർ നീളവുമാണ് പ്രതിമിക്കുള്ളത്. കോവിഡ് അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഫണ്ടിൽ നിന്ന് 25 മില്യൺ യെൻ (1.68 കോടി രൂപ) ചെലവാക്കിയാണ് കൂറ്റൻ പിങ്ക് പ്രതിമ നിർമിച്ചത്.
എന്നാൽ, കോവിഡിന് ശേഷം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് ഭരണാധികാരികളുടെ വാദം. ജപ്പാൻ ഇപ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. എന്നാൽ നോട്ടോയിൽ വളരെ കുറച്ചു കോവിഡ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ കോവിഡ് രൂക്ഷമായതോടെ ഇവിടെ എത്തിയിരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്.
advertisement
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് സർക്കാർ 800 മില്യൺ യെൻ (53.95 കോടി രൂപ) നോട്ട നഗരത്തിന് അനുവദിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിമയുടെ ആകെ നിർമാണ ചെലവ് 30 മില്യൺ യെൻ (2.02 കോടി രൂപയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് നേരിട്ട് ചെലവഴിക്കേണ്ടതില്ലെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ നഗരഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. കോവിഡ് മഹാമാരി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഇത്രയും തുക പ്രതിമ നിർമിക്കാനായി ചെലവിട്ടതിനെ അനുകൂലിക്കാനാകില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.
പ്രതിമ നിർമിക്കുന്നത് ഭാവിയിൽ ചിലപ്പോൾ ഗുണം ചെയ്തേക്കാം, എന്നാൽ ഇപ്പോൾ ഈ തുക മെഡിക്കൽ ജീവനക്കാർക്കോ ചികിത്സാ സേവനങ്ങൾ സജ്ജമാക്കുന്നതിനോ മറ്റോ ഉപയോഗിക്കാമായിരുന്നുവെന്ന് ഒരു നഗരവാസി പ്രാദേശിക ദിനപത്രമായ ചുനിച്ചി ഷിംബുനിനോട് പറഞ്ഞു. നോട്ടോ നഗരം പറക്കും കണവ (കൂന്തള്‍)കള്‍ക്ക് പേരുകേട്ടതാണെന്നും പ്രതിമ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഭരണകൂട വക്താവ് ഫുജി ന്യൂസ് നെറ്റ് വർക്കിനോട് പറഞ്ഞു.
advertisement
2020 ഒക്ടോബറിലാണ് പിങ്ക് നിറത്തിലുള്ള പ്രതിമയുടെ നിർമാണം ആരംഭിച്ചത്. പണി പൂർത്തിയാക്കിയ പ്രതിമയുടെ അനാച്ഛാദനം മാർച്ചിലായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് ഫണ്ടിൽ നിന്ന് 1.6 കോടി ചെലവിട്ട് കൂറ്റൻ 'കണവ പ്രതിമ' നിർമിച്ചു; ജപ്പാനിലെ നഗര ഭരണാധികാരികള്‍ക്കെതിരെ വിമർശനം
Next Article
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement