• HOME
 • »
 • NEWS
 • »
 • buzz
 • »
 • പോലീസിനെ അനുസരിച്ചിരുന്നുവെങ്കിൽ ജോർജ് ഫ്ലോയ്ഡ് ജീവിച്ചിരിക്കുമായിരുന്നുവെന്ന് അധ്യാപിക; പണി തെറിച്ചു

പോലീസിനെ അനുസരിച്ചിരുന്നുവെങ്കിൽ ജോർജ് ഫ്ലോയ്ഡ് ജീവിച്ചിരിക്കുമായിരുന്നുവെന്ന് അധ്യാപിക; പണി തെറിച്ചു

പോലീസുമായി ഏറ്റുമുട്ടൽ ഒഴിവാക്കാ൯ ഏതു വസ്ത്രം ധരിക്കണമെന്നും വിവാദ വീഡിയോയിൽ അധ്യാപിക വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുന്നുണ്ട്.

floyd

floyd

 • Last Updated :
 • Share this:
  ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികളോട് അമേരിക്കയിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ഹിപ്ഹോപ് കലാകാര൯ ജോർഡ് ഫ്ലോയ്ഡിനെതിരെ മോശമായ പരമാർശം നടത്തിയതിന് അധ്യാപികയെ സസ്പെൻഡ് ചെയ്തു. അലാസ്കയിലെ ഫെയർബങ്ക്സ് സിറ്റിയിലെ അധ്യാപികയെയാണ് പുറത്താക്കിയത്.

  സൂം ആപ്പ് വഴി നടന്ന ഓണ്‍ലൈന്‍ ക്ലാസിനിടയിലെ ചർച്ചയിൽ ലാത്രോപ്പ് ഹൈസ്കൂൾ അധ്യാപിക നടത്തിയ പരാമർശമാണ് വിവാദമായത്. മിനിയാപോളീസ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ചിരിന്നെങ്കിൽ ജോർജ് ഫ്ലോയ്ഡ് ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്നായിരുന്നു അധ്യാപികയുടെ പ്രസ്താവന.

  15 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. വീഡിയോയിൽ മിസ് ഗാർഡ്നർ എന്നു പേരുള്ള അധ്യാപിക ആഫ്രിക്ക൯ അമേരിക്കക്കാർക്കെതിരെയുള്ള വെടിവെപ്പ് സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കാണാം. ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് സംസാരിച്ച ഘട്ടത്തിൽ മു൯ മിനിയാപ്പോളിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറെക് ചൗവീനെ പരസ്യമായി അവർ പിന്തുണച്ചില്ലെങ്കിലും പോലീസ് ഓർഡർ അനുസരിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരണപ്പെടില്ലായിരുന്നു എന്നാണ് പറഞ്ഞത്.

  വീഡിയോയുടെ അവസാന ഭാഗത്ത് പോലീസിന് തോക്കോ അതോ ടെയ്സറോ (വൈദ്യുതി ഉപയോഗിച്ച് ആളുകളെ നിശ്ചല അവസ്ഥയിലാക്കുന്ന യന്ത്രം) ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് ആലോചിക്കാ൯ സമയം കിട്ടിയില്ലെന്നും അവർ പറയുന്നുണ്ട്. പോലീസുമായി ഏറ്റുമുട്ടൽ ഒഴിവാക്കാ൯ ഏതു വസ്ത്രം ധരിക്കണമെന്നും അധ്യാപിക വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുന്നുണ്ട്. ഗുണ്ടകളെ പോലെയും, മുട്ടു മറയാതെയും വസ്ത്രം ധരിച്ചാൽ പോലീസ് അവരെ ലക്ഷ്യം വെക്കും എന്നാണ് ടീച്ചറുടെ അഭിപ്രായം.

  Also Read- ഓർഡർ ചെയ്തത് ഐ ഫോൺ, കിട്ടിയത് പൊട്ടിയ ടൈൽ കഷണങ്ങൾ; പരാതിയുമായി യുവതി

  കഴിഞ്ഞ ഏപ്രിൽ 28 നാണ് ഒരു രക്ഷിതാവ് ടീച്ചറുടെ പരാമർശത്തെ കുറിച്ച് സ്കൂൾ അധികൃതരെ അറിയിച്ചത്. ഇതേതുടർന്ന് ദി ഫെയർബാങ്ക്സ് നോർത്ത് സ്റ്റാർ ബോറോ സ്കൂൾ ഡിസ്ട്രിക്റ്റ് അന്വേഷണ കാലാവധി കഴിയുന്നത് വരെ അധ്യാപികയെ സസ്പെന്റ് ചെയ്തിരിക്കുന്നു എന്ന് അറിയിക്കുകയായിരുന്നു. മിസ് ഗാർഡ്നറുടെ പ്രസ്താവന വംശീയവും നിരുത്തരവാദിത്വപരവുമാണെന്ന് ലാത്രോപ്പ് ഹൈ പ്രി൯സിപ്പാൾ കാർലി സ്വീനും അഭിപ്രായപ്പെട്ടു.

  കഴിഞ്ഞ മാസം കോടതി ചൗവീ൯ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനപൂർവ്വമല്ലാത്ത കൊലപാതകം എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. വ്യാജ കറ൯സി ഉപയോഗിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യാ൯ ശ്രമിക്കുന്നതിനിടെ അദ്ദേഹം ഫ്ലോയിഡിന്റെ കഴുത്തിൽ 9.29 മിനുറ്റോളം നേരം മുട്ടുക്കുത്തിയിരിക്കുകയായിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം ശ്വാസം കിട്ടാതെ മരണപ്പെട്ടത്.

  കഴിഞ്ഞ വർഷം മെയ് 25 നാണ് ആഫ്രിക്ക൯ അമേരിക്ക൯ വംശജനായ ജോർഡ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടുന്നത്. ഇദ്ദേഹത്തിന്റെ മരണം ആഗോള തലത്തിൽ വലിയ ചർച്ചകൾക്കും പ്രക്ഷോഭങ്ങൾക്കും വഴി വെച്ചിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പേരിൽ വലിയ മൂവ്മേന്റുകളാണ് പിൽക്കാലത്ത് രൂപപ്പെട്ടു വന്നത്.

  Tags: george floyd, minneapolis police, black lives matter, alaska, school teacher, ജോർജ് ഫ്ലോയ്ഡ്, അമേരിക്ക, ബ്ലാക്ക് ലൈവ്സ് മാറ്റർ, മിനിയാപോളീസ് പോലീസ്
  Published by:Anuraj GR
  First published: