TRENDING:

Shocking| കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെച്ച് ഭർത്താവ്; ബലാത്സംഗ കേസിൽ മൂന്നു പേർ പിടിയിൽ

Last Updated:

21 കാരിയുടെ പരാതിയിലാണ് ഭർത്താവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: കടം വാങ്ങിയ പണം തിരികെ നൽകാൻ സാധിക്കാത്തതിന് പകരമായി സഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെച്ച് ഭർത്താവ്. യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേരെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പാൻറുതി വനിതാ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
News18 Malayalam
News18 Malayalam
advertisement

എൽ ആർ പാളയത്തിലെ താമസക്കാരനായ യുവാവ് 2018ലാണ് 21 കാരിയായ പാർവതിയെ (പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്) വിവാഹം ചെയ്തത്. മദ്യത്തിന് അടിമയായിരുന്ന ഇയാൾക്ക് കോവിഡ് ലോക്ക്ഡൗൺ ആയതോടെ ഒരു വർഷക്കാലത്തോളം പണിയൊന്നും ഉണ്ടായിരുന്നില്ല. ദമ്പതികൾക്ക് രണ്ടുവയസായ മകനുമുണ്ട്. ‌

Also Read- വിവാഹ ഷോപ്പിംഗിന് പോയ വരനെ തട്ടികൊണ്ടു പോയി; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

ലോക്ക്ഡൗൺ സമയത്ത് കൈയിലെ കാശുതീർന്നതോടെ ഇയാൾ സുഹൃത്തുക്കളായ സുന്ദരമൂർത്തി (25), മണികണ്ഠൻ (26) എന്നിവരിൽ നിന്ന് പലതവണയായി പണം കടം വാങ്ങി. കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ ഭാര്യയെ ഇവർക്ക് കാഴ്ചവെക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

advertisement

വിറ്റാമിൻ ഗുളിക എന്ന് പറഞ്ഞ് ഒരു ഗുളിക ഇയാൾ ഭാര്യക്ക് നൽകുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഗുളിക കഴിച്ച് അധികം വൈകാതെ യുവതി മയക്കത്തിലേക്ക് വീണു. ഈ സമയം സുഹൃത്തുക്കളിൽ ഒരാളായ സുന്ദരമൂർത്തിയെ ഭർത്താവ് ഇവിടേക്ക് വിളിച്ചുവരുത്തി. ബോധം വന്നപ്പോള്‍ താൻ പീഡനത്തിന് ഇരയായെന്ന് പെൺകുട്ടിക്ക് മനസ്സിലായി. ഇതിന്റെ പേരിൽ യുവതി ഭർത്താവിനെ ശാസിക്കുകയും ചെയ്തു.

മറ്റൊരു സന്ദർഭത്തിൽ ഭർത്താവും മണികണ്ഠനും മദ്യപിച്ച് വീട്ടിലെത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ പീഡിപ്പിക്കാൻ ഭർത്താവ് മണികണ്ഠനോട് പറയുകയായിരുന്നു. ബലപ്രയോഗത്തിനിടെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ പാർവതി ഉറക്കെ നിലവിളിച്ചതോടെ മണികണ്ഠൻ ഓടി രക്ഷപ്പെട്ടു. കൈയിൽ കിട്ടിയ വടി കൊണ്ട് യുവതി ഭർത്താവിനെ തല്ലുകയും ചെയ്തു.

advertisement

Also Read- പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജീവപര്യന്തം

ഈ സംഭവത്തിന് പിന്നാലെ മകനെയുമെടുത്ത് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ പതിവായി ഇവിടെയെത്തിയ ഭർത്താവ് തന്റെ സുഹൃത്തുക്കൾക്ക് വഴങ്ങിക്കൊടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. ശല്യം സഹിക്കാനാകാതെ വന്നതോടെ തിങ്കളാഴ്ച വനിതാ പൊലീസ് സ്റ്റേഷനിലെത്തി പാർവതി പരാതി നല്‍കി. കേസെടുത്തതിന് പിന്നാലെ പൊലീസ് ഭർത്താവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: In a shocking incident, a man forced his wife to have sex with his two friends to settle his loan. Cuddalore police have now arrested the man and his two friends. The arrests have been made by Panruti All Women Police station.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Shocking| കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെച്ച് ഭർത്താവ്; ബലാത്സംഗ കേസിൽ മൂന്നു പേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories