TRENDING:

Sexual Assault | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Last Updated:

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ തെക്കേവയൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിച്ചതിനു ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച് ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. അഞ്ചൽ ഏരൂർ നടുക്കുന്നംപുറം രതീഷ് മന്ദിരത്തിൽ വിജി എന്നറിയപ്പെടുന്ന രാജേഷിനെയാണ് (35) ഏരൂർ എസ് ഐ ശരലാലും സംഘവും ചേർന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയിൽ നിന്നും പിടികൂടിയത്.
Rajesh
Rajesh
advertisement

കഴിഞ്ഞ ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ തെക്കേവയൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിച്ചതിനു ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

രണ്ട് മാസക്കാലമായി കോഴഞ്ചേരിയിൽ ഒളിച്ച് താമസിക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചതനുസരിച്ച് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരി എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത് എസ് ഐ ശരലാലിൻറെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ നിസാറുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അരുൺ കുമാർ, തുഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

advertisement

ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. അടിപിടി കേസുകളിലെ പ്രതിയായ ഇയാൾ ഗുണ്ടാ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതിന് ഇയാളുടെ സഹായിയായ നടക്കുന്നുംപുറം എ എസ് ഭവനിൽ അജികുമാർ (47) നെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വാട്സാപ്പ് വഴി പെൺകുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ച കേസില്‍ യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. വാട്സാപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചതിനാണ് കേസ്. ഇയാളുടെ നഗ്‌നചിത്രങ്ങള്‍ കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുപയോഗിച്ച് കുട്ടിയില്‍ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായി.

advertisement

കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ടതിനാല്‍ വീട്ടുകാര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കൂടാതെ ഐടി ആക്ട് വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് അറസ്റ്റിലായ നസീം. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Assault | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories