TRENDING:

തിരുവനന്തപുരത്ത് സ്ത്രീയോട് മോശമായി പെരുമാറിയ പ്രതി പിടിയിൽ

Last Updated:

ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വഴിയാത്രക്കാരിയായ സ്ത്രീക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശിയാണ് പിടിയിലായത്. പബ്ലിക് ലൈബ്രറിയിൽ ക്യാന്റീൻ ജീവനക്കാരനാണ് ഇയാൾ. പാറ്റൂർ മൂലവിളാകത്ത് ഉച്ചയ്ക്കാണ് ഇയാൾ വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്.
advertisement

ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ബൈക്കിൽ എത്തിയ ഇയാൾ സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു. പാറ്റൂർ മൂലവിളാകത്ത് വെച്ച് ഉച്ചക്കായിരുന്നു സംഭവം. പേട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

Also Read- കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂരിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

സമീപത്തെ ദന്തൽ ക്ലിനിക്കിലേക്ക് പോകുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തി ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് ബൈക്കോടിച്ച് പോയി. സ്ത്രീ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിച്ചതാണ് കേസിലെ പ്രധാനപ്പെട്ട വസ്തുത. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു.

advertisement

ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടറുടെ ഭാര്യക്ക് നേരെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. അപ്പോള്‍ തന്നെ ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയും നമ്പര്‍ കൈമാറുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ച് വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ മൂലവിളാകത്ത് മറ്റൊരു വീട്ടമ്മ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് സ്ത്രീയോട് മോശമായി പെരുമാറിയ പ്രതി പിടിയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories