മലപ്പുറം; കുവൈറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശി സാലിം (28)ആണ് അറസ്റ്റിലായത്.
ക്യാപ്സ്യൂള്‍ രൂപത്തിലാക്കി 966 ഗ്രാം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതത്. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മെഡിക്കല്‍ എക്സ്റേ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് നാലു ക്യാപ്സ്യൂളുകള് കണ്ടെത്തിയത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggle, Gold Smuggle arrest, Gold Smuggling Karippur