ഗ്വാളിയാറിലെ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോഡ്, ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെയാണ് ഇയാൾ ഫോൺ വിളിച്ചത്. ജൂലൈ മൂന്നിനാണ് സംഭവം ഉണ്ടായത്.
ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറി എന്ന് പറഞ്ഞ് വിളിച്ച ഇയാൾ ട്രാൻസ്പോർട്ട് നിരീക്ഷകനായ ആളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം ഉടൻ തന്നെ റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെയും ഇവര്‍ അറിയിച്ചു.
TRENDING:'പെർഫക്റ്റ് ബട്ടർ ചിക്കൻ' കൊതിമൂത്ത് 32 കിലോമീറ്റർ യാത്ര; യുവാവ് ലോക്ക്ഡൗൺ ലംഘനത്തിന് പിടിയിലായി
advertisement
[NEWS]Sushant Singh Rajput Death|യാഷ് രാജ് ഫിലിംസ് ചെയർമാൻ ആദിത്യ ചോപ്രയെ നാല് മണിക്കൂർ ചോദ്യം ചെയ്തു
[PHOTO]നടി റിയ ചക്രവർത്തിക്ക് അശ്ലീല സന്ദേശവും ഭീഷണിയും; രണ്ട് പേർക്കെതിരെ കേസ്
[NEWS]
തുടർന്ന് അമിത്ഷായുടെ സെക്രട്ടറി പരാതി നൽകുകയായിരുന്നു. ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. മുംബൈയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവിമുംബൈയിലെ കോളാംബേലി, ഖർഗർ, ബേലാപൂർ, തലോജ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നു.
പിന്നീട് ലൊക്കേഷൻ മധ്യപ്രദേശിലെ ഇൻഡോറിലാണെന്ന് കണ്ടെത്തി. വ്യാഴാഴ്ച ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിളിക്കാനുപയോഗിച്ച ഫോണും സിംകാർഡും പൊലീസ് പിടിച്ചെടുത്തു.
ബാല്യ കാല സുഹൃത്തായ വിനയ് സിംഗ് ഭാഗേലിന് വേണ്ടിയാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റോഡ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായ വിനയ് സിംഗ് ഭാഗേലിനെ അടുത്തിടെ ട്രാൻസ്ഫർ ചെയ്തിരുന്നു. ഇത് റദ്ദാക്കാൻ സഹായിക്കണമെന്ന് വിനയ് അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അഭിഷേക് ദിവേദി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.