'പെർഫക്റ്റ് ബട്ടർ ചിക്കൻ' കൊതിമൂത്ത് 32 കിലോമീറ്റർ യാത്ര; യുവാവ് ലോക്ക്ഡൗൺ ലംഘനത്തിന് പിടിയിലായി

ബട്ടർ ചിക്കൻ കഴിക്കാനുള്ള കലശലായ കൊതി കാരണം യുവാവ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പോലും ലംഘിച്ചു.

News18 Malayalam | news18-malayalam
Updated: July 19, 2020, 4:37 PM IST
'പെർഫക്റ്റ് ബട്ടർ ചിക്കൻ' കൊതിമൂത്ത് 32 കിലോമീറ്റർ യാത്ര; യുവാവ് ലോക്ക്ഡൗൺ ലംഘനത്തിന് പിടിയിലായി
butter chicken
  • Share this:
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കിലോ മീറ്ററുകളോളം സഞ്ചരിക്കാനും മടിയില്ലാത്തവരുണ്ട്. കിലോമീറ്ററുകൾ താണ്ടി ഇഷ്ട ഭക്ഷണം കഴിക്കുമ്പോഴുള്ള സുഖം അത് പറഞ്ഞറിയിക്കാനും കഴിയില്ല.  എന്നാൽ ഈ ലോക്ക്ഡൗണിൽ അങ്ങനെയൊരു കൊതി തോന്നിയാൽ എന്ത് ചെയ്യും?

പെർഫെക്ടായൊരു ബട്ടർ ചിക്കൻ കഴിക്കാൻ കൊതിമൂത്ത് ലോക്ക്ഡൗണിനിടെ യാത്ര ചെയ്ത യുവാവിന് പണികിട്ടിയിരിക്കുകയാണ്. സംഭവം ഓസ്ട്രേലിയയിലെ മെൽബണിലാണ്. ബട്ടർ ചിക്കൻ കഴിക്കാൻ യുവാവ് 32 കിലോമീറ്റർ യാത്ര ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

മെൽബണിലെ സിബിഡിയിൽ നിന്ന് 30 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വെറിബീയിലേക്കാണ് ബട്ടർ ചിക്കൻ കഴിക്കാൻ പോയത്. ബട്ടർ ചിക്കൻ കഴിക്കാനുള്ള കലശലായ കൊതി കാരണം യുവാവ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പോലും ലംഘിച്ചു.

TRENDING:നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി[NEWS]വടികൊണ്ട് കുത്തി; ദേഹത്തേക്ക് പെയിന്റൊഴിച്ചു; കുരങ്ങിന് നേരെ കൊടുംക്രൂരത[NEWS]നടി റിയ ചക്രവർത്തിക്ക് അശ്ലീല സന്ദേശവും ഭീഷണിയും; രണ്ട് പേർക്കെതിരെ കേസ്
[NEWS]


എന്നാൽ വഴിയിൽവെച്ച് യുവാവ് പൊലീസ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗൺ ലംഘിച്ചതിന് ഇയാളിൽ നിന്ന് പിഴ ഈടാക്കി. 1652 ഡോളർ(123778.00 രൂപ) ആണ് പിഴയായി ഈടാക്കിയിരിക്കുന്നത്.
ലോക്ക്ഡൗൺ ലംഘിച്ച് പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും യാത്ര ചെയ്തതിന് നിരവധി പേരില്‍ നിന്ന് കഴിഞ്ഞയാഴ്ച പിഴ ഈടാക്കിയതായി ലോക്കൽ പൊലീസ് പറഞ്ഞു.

74ഓളം പേരിൽ നിന്ന് പിഴ ഈടാക്കിയതായും പത്തോളം പേരെ ചെക്ക് പോയിന്റിൽ തടഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. 11,800 കോവിഡ് കേസുകളാണ് ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ വിക്ടോറിയയിൽ സമൂഹ വ്യാപനത്തിന്റെ വക്കിലാണ്. കടുത്ത സാമൂഹിക അകലം ഏര്‍പ്പെടുത്താൻ ഇത് അധികാരികളെ നിർബന്ധിതമാക്കിയിരിക്കുകയാണ്.

കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് മെൽബണിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് കടുത്ത പിഴ ഈടാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Published by: Gowthamy GG
First published: July 19, 2020, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading