ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശവും ഭീഷണിയും അയച്ച രണ്ട് പേർക്കെതിരെ കേസെടുത്തു. ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാന്റക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 507, 509 വകുപ്പുകളും പ്രസക്തമായ ഐടി ആക്ടുകളും പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സീനിയർ ഇൻസ്പെക്ടർ ശ്രീറാം കൊറേഗ്വൻകർ വ്യക്തമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുശാന്തിന്റെ മരണത്തിനു പിന്നാലെ തനിക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റിയ കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. പീഡിപ്പിക്കുമെന്നും കൊല്ലുമെന്നുമുള്ള ഭീഷണികളാണ് റിയയ്ക്ക് ലഭിച്ചത്. ഇതിൽ സൈബർ സെൽ വേണ്ട നടപടി സ്വീകരിക്കണമെന്നും റിയ ആവശ്യപ്പെട്ടിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.