പ്രതിയുടെ ഒരു സഹോദരന്‍ കൊലപാതക കേസിലും മറ്റൊരു സഹോദരന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരന്‍ പൊലീസ് പിടിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്.
Also Read-Arrest | ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
മുണ്ടക്കയം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ സി.ഐ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
advertisement
POCSO | തൃശൂരിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച 54കാരന് 7 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും
തൃശൂര്‍: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ. അരണാട്ടുക്കര മണപ്പുറം വീട്ടില്‍ ജോണി(54) നെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
2016-ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.പി.അജയകുമാറാണ് ഹാജരായത്.
