Arrest | ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
Arrest | ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
പെണ്‍കുട്ടിയെ പാസ്റ്ററായ പ്രതി താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Last Updated :
Share this:
ആലപ്പുഴ: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍(Arrest). ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീടിന്റെ അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പാസ്റ്ററായ പ്രതി താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം കണ്ടു കൊണ്ടു വന്ന പെണ്‍കുട്ടിയുടെ അച്ഛനാണ് പെണ്‍കുട്ടിയെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കറ്റാനം വില്ലേജില്‍ കറ്റാനം മുറിയില്‍ വാലു തുണ്ടില്‍ വീട്ടില്‍ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജില്‍ തെക്കേ മങ്കുഴി മുറിയില്‍ പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍വാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാള്‍.
Rape |രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് പേര് പിടിയില്‍
വെല്ലൂര്‍: രാത്രി സിനിമ കണ്ട് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം (gang rape) ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കട്പാഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് (arrest) ചെയ്തു. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ യുവതി. സിനിമ കണ്ടതിനുശേഷം യുവതിയും ആണ്‍സുഹൃത്തും ഷെയര്‍ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര് യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കൈക്കലാക്കി.
യുവതി ഇമെയിലിലൂടെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പിടിയിലായ പ്രതികളില്‍ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.