TRENDING:

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽവെച്ച് 12 പവൻ സ്വർണം കവർന്നയാൾ അറസ്റ്റിൽ

Last Updated:

സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈ മാസം നാലിന് മോഷണം പോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലൂർ: മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്സ് കവര്‍ന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീര്‍ത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.
robbery
robbery
advertisement

സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈ മാസം നാലിന് മോഷണം പോയത്. സംഭവത്തിൽ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് ബി ജി ഗിരീഷാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്.

advertisement

Also Read- മറ്റൊരാളുമായുള്ള ബന്ധത്തിനായി ഭർത്താവിനെ ഒഴിവാക്കാൻ മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

വിശദമായ ചോദ്യം ചെയ്യലിൽ കുറച്ചു സ്വർണം വിൽക്കുകയും ബാക്കി ഒളിപ്പിച്ചുവെക്കുകയും ചെയ്തതായി പൊലീസിന് മനസിലായി. തുടർന്ന് പ്രതിയെക്കൊണ്ട് തെളിവെടുപ്പ് നടത്തിയ പൊലീസ് മുഴുവൻ തൊണ്ടിമുതലും കണ്ടെടുക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽവെച്ച് 12 പവൻ സ്വർണം കവർന്നയാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories