ചുവരിൽ തൂക്കാവുന്ന പിച്ചള പൂശിയ ശ്രീലക്ഷ്മി നരസിംഹ സ്വാമിയുടെയും നാഗദേവതയുടെ വിഗ്രഹങ്ങൾ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി. ബഞ്ചാര ഹിൽസിലെ ഫിലിം നഗറിലെ ദീൻ ദയാൽ നഗറിൽ നിന്നുള്ള തൊഴിലാളിയായ എസ്. സിദ്ധേഷ് എന്ന സിദ്ദുവും ഭാര്യ എസ്. സുജാതയുമാണ് മോഷണം നടത്തിയത്.
advertisement
Also Read- കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ
നാഗദേവത, കട്ട മൈസമ്മ, ശ്രീലക്ഷ്മി നരസിംഹ എന്നിവരുടെ വിഗ്രഹങ്ങൾ വീട്ടിൽ വെച്ച് പൂജിച്ചാൽ പിശാചുക്കളിൽ നിന്ന് രക്ഷ നേടാമെന്നും വേഗം ഭാര്യ ഗർഭം ധരിക്കുമെന്നുമുള്ള സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് ഇരുവരും മോഷണത്തിന് പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സിദ്ദു ലങ്കാർ ഹൗസിലെയും കുൽസുംപുരയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത്. രണ്ടുമാസത്തിനിടെയാണ് ഇരുക്ഷേത്രങ്ങളിലും കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
മറ്റൊരു സംഭവം-
അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍
ജാര്‍ഖണ്ഡിലെ സിംഗ്ഭൂമിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന്‍ സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് ക്രൂര കൃത്യത്തിന് കാരണമായ പ്രകോപനം. സുമി റോയ് എന്ന അറുപതുകാരിയെയാണ് പ്രധാന്‍ സോയ് എന്ന 35 കാരനായ മകന്‍ കൊലപ്പെടുത്തിയത്. വലിയ മരക്കമ്പുകള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രധാന്‍ സോയ് അമ്മയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. അമ്മയുടെ മൃതദേഹം അടുപ്പില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പാതിവെന്ത ശരീരം വീടിന്റെ മുറ്റത്ത് ഇട്ട് ദഹിപ്പിച്ചത്. ക്രൂരത അവിടെയും അവസാനിച്ചില്ല. മൃതദേഹം ദഹിപ്പിക്കുന്ന തീയില്‍ കോഴിയെ ചുട്ട് അത് തിന്നുകയും ചെയ്തു പ്രധാന്‍.
Also Read- ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം
അമ്മയെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കണ്ട് പ്രധാന്റെ സഹോദരി എത്തിയതോടെയാണ് സംഭവങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത്. സഹോദരി വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ അയല്‍ക്കാര്‍ പ്രധാനെ കെട്ടിയിടുകയായിരുന്നു. ഇതിന് ശേഷം പൊലീസില്‍ വിവരം അറിയിച്ചു. നാല് വര്‍ഷം മുന്‍പ് പിതാവിന്റെ കൊലപാതകത്തിലും പ്രധാന് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.