നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബാങ്ക് ഉദ്യോഗസ്ഥയെ എടിഎമ്മിൽ അക്രമിച്ച് പണം കവർന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ പിന്നീട്

  ബാങ്ക് ഉദ്യോഗസ്ഥയെ എടിഎമ്മിൽ അക്രമിച്ച് പണം കവർന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ പിന്നീട്

  തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയയുടെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചശേഷമാണ് പ്രതി പണം കവർന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ബെംഗളൂരു: ബെംഗളൂരുവിൽ എടിഎം കൗണ്ടറിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ അക്രമിച്ച് പണം കവർച്ച ചെയ്ത കേസിൽ ആന്ധ്ര സ്വദേശി മധുകർ റെഡ്ഡി (36) കുറ്റക്കാരനാണെന്ന് കോടതി. സിറ്റി സിവിൽ ആൻഡ് സെഷൻ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് വിധിക്കും. 2013 നവംബർ 19ന് കോർപറേഷൻ ബാങ്ക് ഉദ്യോഗസ്ഥ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയയാണ് ആക്രമണത്തിനിരയായത്.

   Also Read- അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍

   കോർപ്പറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. രാവിലെ ആറരയോടെ പണം പിൻവലിക്കാൻ എ ടി എം കൗണ്ടറിലെത്തിയ ജ്യോതിയെ മധുകർ റെഡ്ഡി അക്രമിക്കുകയായിരുന്നു. ജ്യോതി എ ടി എമ്മിനകത്ത് പ്രവേശിച്ചയുടനെ ബാഗുമായി അകത്ത് കടന്ന മധുകർ റെഡ്ഡി ഷട്ടർ താഴ്ത്തി ബാഗിൽനിന്ന് മാരകായുധമെടുത്ത് ഭീഷണിപ്പെടുത്തി. പണം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിച്ച ജ്യോതിയെ ബാഗിൽനിന്ന് വെട്ടുകത്തിയെടുത്ത് അക്രമിക്കുകയായിരുന്നു. തലയിൽ വെട്ടേറ്റ ജ്യോതി മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതം വീണ്ടെടുത്തത്.

   Also Read- കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

   2017 മാർച്ചിൽ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ നിന്നാണ് മധുകർ റെഡ്ഡിയെ പോലീസ് പിടികൂടിയത്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയാണ് മധുകർ റെഡ്ഡി ബെംഗളൂരുവിലെത്തിയത്. ജ്യോതിയെ അക്രമിച്ചശേഷം പണവും ആഭരണവുമായി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു.

   കര്‍ണാടക പൊലീസിന് ഏറെ പഴികേട്ട കേസായിരുന്നു എ ടി എമ്മിലെ ആക്രമണം. കര്‍ണാടക ആന്ധ്രാ തമിഴ്നാട് സംസ്ഥാനങ്ങള്‍ സംയുക്തമായി 200 പൊലീസുകാര്‍ അടങ്ങുന്ന സംഘത്തെയാണ് പ്രതിയെ പിടികൂടാനായി രംഗത്തിറക്കിയത്. പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

   മറ്റൊരു സംഭവം-

   സ്വതന്ത്രയായി ജീവിക്കാന്‍ വിവാഹമോചനം വേണമെന്ന് യുവതിയുടെ അപേക്ഷ തള്ളി കോടതി


   ഷാർജ ശരീഅത്ത് കോടതിയാണ് സ്വദേശിയായ സ്ത്രീയുടെ വിവാഹമോചന കേസ് തള്ളിയത്. കൂട്ടുകാരുമൊത്ത് സ്വതന്ത്രയായി സഞ്ചരിക്കണമെന്നും ധാരാളം യാത്രകൾ ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചാണ് നാൽപ്പത് പിന്നിട്ട സ്ത്രീ 25 വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ നിന്നും മോചനം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കേസ് തള്ളിയ കോടതി അനുസരണയുള്ള ഭാര്യയായി മടങ്ങിപ്പോകാൻ ഉത്തരവിടുകയായിരുന്നു. ഭർത്താവിനോടും കുടുംബത്തോടും ബഹുമാനം കാട്ടണമെന്നും കോടതി ഇവരോട് നിർദേശിച്ചു. ഇതിനൊപ്പം ഇവർക്ക് മാസം ചെലവുകൾക്കായി ഭർത്താവ് നൽകി വന്നിരുന്ന 25000 ദിർഹം (അഞ്ചുലക്ഷത്തോളം രൂപ) ആറായിരം ദിർഹം ആയി കുറയ്ക്കണമെന്ന നിർദേശവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

   Also Read- ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം

   കോടതി രേഖകൾ അനുസരിച്ച് സ്ത്രീയാണ് വിവാഹമോചന കേസ് ഫയൽ ചെയ്തത്. സ്വതന്ത്രയാകണം, കൂട്ടുകാര്‍ക്കൊത്ത് കഴിയണം, യാത്രകൾ പോകണം എന്നിവയായിരുന്നു കാരണങ്ങൾ. എന്നാൽ ഭാര്യയെ വളരെയധികം സ്നേഹിക്കുന്നയാളാണ് തന്‍റെ കക്ഷിയെന്നാണ് സ്ത്രീയുടെ ഭർത്താവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഒരു വലിയ വില്ലയിലാണ് കുടുംബം താമസിക്കുന്നത്. കുടുംബകാര്യങ്ങൾ നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം നോക്കി നടത്തുന്നത്. ഭാര്യയ്ക്ക് പ്രതിമാസം ചിലവുകൾക്കായി 25000 ദിർഹം നൽകി വരുന്നുണ്ട് ഒപ്പം ഒരു ലക്ഷ്വറി കാറും സമ്മാനമായി നൽകിയിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
   Published by:Rajesh V
   First published:
   )}