ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം
- Published by:Asha Sulfiker
- news18-malayalam
Last Updated:
അതിക്രമത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടും പൊലീസ് ആദ്യം ഗൗരവമായി എടുത്തിരുന്നില്ല എന്നാണ് ഇവർ ആരോപിക്കുന്നത്.
ലക്നൗ: ലൈംഗിക അതിക്രമം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമം. യുപിയിലെ ബദൗനിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനം തടയാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇവരുടെ അയൽവാസിയായ സതേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read-ചതിച്ചെന്ന് സംശയത്തിൽ ലിവ് ഇൻ പങ്കാളിയെയും അമ്മയെയും കൊലപ്പെടുത്തി; മകളെ ലൈംഗികമായി പീഡിപ്പിച്ചു
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബദൗനിലെ സിക്റിയിൽ ക്രൂരസംഭവം അരങ്ങേറിയത്. പൊലീസ് പറയുന്നതനുസരിച്ച് ഇരയായ സ്ത്രീയുടെ ഭർത്താവ് ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. മൂന്ന് മക്കൾക്കൊപ്പമാണ് യുവതി കഴിഞ്ഞുവന്നിരുന്നത്. അക്രമം നടന്ന ദിവസം രാത്രിയോടെ പ്രതി സതേന്ദ്ര ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ യുവതി എതിർത്തതോടെ ബലപ്രയോഗത്തിലൂടെ ആസിഡ് കുടിപ്പിച്ചു. അതിക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ബഹളം വച്ചതോടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. അടിവയറ്റിലാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉപേക്ഷിച്ച സതേന്ദ്ര സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.
advertisement
കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ വിദഗ്ധ ചികിത്സാസൗകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് നിലവിൽ മാറ്റിയിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
അതിക്രമത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടും പൊലീസ് ആദ്യം ഗൗരവമായി എടുത്തിരുന്നില്ല എന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ പരിക്കേറ്റ സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് സതേന്ദ്രയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ഇവർ ആരോപിക്കുന്നത്.
advertisement
ആളുകൾ പ്രതിഷേധം ഉയർത്തിയതോടെ സർക്കിൾ ഓഫീസർ ഉജ്ജനി സഞ്ജയ് കുമാര്‍ റെഡ്ഡി സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. 'യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ വ്യക്തമാക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും' എന്നാണ് എസ്പി പ്രവീൺ സിംഗ് ചൗഹാൻ അറിയിച്ചിരിക്കുന്നത്.
Location :
First Published :
February 03, 2021 8:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക പീഡനം ചെറുത്ത സ്ത്രീയെ ആസിഡ് കുടിപ്പിച്ചു; കുത്തിക്കൊലപ്പെടുത്താനും ശ്രമം