ഭരതന്നൂർ മാർക്കറ്റിനകത്തെ, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിച്ച ടോയിലെറ്റിലെത്തിയ ചന്ദ്രൻ അകത്തേക്ക് കയറിയപ്പോൾ തറയിൽ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ ചന്ദ്രന്‍റെ കൈയ്യിലെ വിരലിലും നെറ്റിയിലും പരുക്ക് പറ്റി. തുടര്‍ന്ന് ആശുപത്രിയിലെത്തി മരുന്ന് വെച്ച ശേഷം തിരിച്ചെത്തിയ ഇയാള്‍ തെന്നി വീണതിന്‍റെ രോഷത്തില്‍ ചുറ്റിക ഉപയോഗിച്ച് ശുചിമുറി അടിച്ചു തകര്‍ക്കുകയായിരുന്നു.
advertisement
Also Read- പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പത്ത് വയസുകാരനെ പീഡിപ്പിച്ച 66-കാരന് 95 വർഷം തടവ്
ശുചിമുറിയും അതിന്‍റെ ടൈലും ചന്ദ്രന്‍ അടിച്ചു തകര്‍ത്തു. നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി ചന്ദ്രനെ കസ്റ്റഡിയിൽ എടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ചന്ദ്രന് എതിരെ കേസ് രജിസ്റ്റർ ചെയ്യും.
കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി പത്തുലക്ഷംരൂപ ചെലവഴിച്ച് നിർമിച്ചതാണ് ഭരതന്നൂരിലെ പൊതുടോയിലറ്റ്