പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പത്ത് വയസുകാരനെ പീഡിപ്പിച്ച 66-കാരന് 95 വർഷം തടവ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ വന്ന 10 വയസുകാരനെ വളര്‍ത്തു പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
തൃശൂര്‍: പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ 66-കാരന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും അടയ്ക്കാനും വിധിച്ച് അതിവേഗ പ്രത്യേക പോക്‌സോ കോടതി. പുത്തന്‍ചിറ കണ്ണിക്കുളം അറയ്ക്കല്‍ വീട്ടില്‍ എ.കെ. ഹൈദ്രോസിനെയാണ് ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ വന്ന 10 വയസുകാരനെ വളര്‍ത്തു പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന പ്രതിയുടെ കടയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം തുടരുകയും ചെയ്തു.
പീഡനത്തിരയായ കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തെ വീട്ടിലെ കല്യാണവിരുന്നിന് പോയപ്പോള്‍ ഇക്കാര്യം തന്റെ കൂട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരായ കുട്ടികള്‍ പിന്നീട് മാറിനിന്ന് പീഡനത്തിനിരയായ ബാലനെ തനിയെ പ്രതിയുടെ കടയിലേക്ക് കയറ്റി വിടുകയും ചെയ്തു.
advertisement
കടയിലെത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുതിനിടെ കൂട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടയുകയും കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയും ചെയ്തു. 2017-18 കാലയളവിലായിരുന്നു സംഭവം. പിഴത്തുക മുഴുവനും ഇരയ്ക്ക് നല്കാന്‍ കോടതി നിര്‍ദേശിച്ചു.
Location :
Thrissur,Kerala
First Published :
June 22, 2023 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പത്ത് വയസുകാരനെ പീഡിപ്പിച്ച 66-കാരന് 95 വർഷം തടവ്