ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ മൊത്തക്കച്ചവടം; തമിഴ്നാട് സ്വദേശികളായ സ്ത്രീയും കൂട്ടാളികളും 13 കിലോ കഞ്ചാവുമായി പിടിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
കാലങ്ങളായി കേരളത്തിൽ കഞ്ചാവും, ഹാൻസും മറ്റ് ലഹരിവസ്തുക്കളും മൊത്ത വിതരണം ചെയ്ത സംഘമാണ് പോലീസ് പിടിയിലായത്
ഇടുക്കി: ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ചു മൊത്തക്കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീയും കൂട്ടാളികളും കഞ്ചാവുമായി പിടിയിൽ. തമിഴ്നാട് വത്തല ഗുണ്ട് സ്വദേശിയായ ചിത്ര, മുരുകൻ, ഭാരതി എന്നിവരെയാണ് 13 കിലോ കഞ്ചാവുമായി ഇന്നലെ രാത്രി നെടുംകണ്ടത്ത് വച്ച് പിടികൂടിയത്. കിലോയ്ക്ക് ഒരു ലക്ഷം രൂപ വില പറഞ്ഞ ഒരു ഹിന്ദിക്കാരനും മലയാളിക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
കേരളത്തിൽ അങ്ങോളമിങ്ങോളം കാലങ്ങളായി കഞ്ചാവും, ഹാൻസും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി മൊത്ത വിതരണം ചെയ്ത സംഘമാണ് പോലീസ് പിടിയിലായത്. മുഖ്യപ്രതി ചിത്രയുടെ സഹായികളാണ് മുരുകനും ഭാരതിയും. കാലങ്ങളായി കേരളത്തിലെ വിവിധ മേഖലകളിൽ കഞ്ചാവ് എത്തിച്ചു നൽകാറുണ്ടെന്നും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ തമിഴ്നാട്ടിൽ തങ്ങളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടുപോകാറുണ്ടെന്നും പ്രതികൾ പറഞ്ഞു.
advertisement
ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവിന് മുപ്പതിനായിരം രൂപക്ക് വാങ്ങി കേരളത്തിൽ മൊത്തക്കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് ആണ് കൊടുക്കുന്നത്. കേരളത്തിലെ ചില്ലറ വ്യാപാരികൾ മൂന്നു ലക്ഷത്തിലേറെ വിലക്കാണ് ഈ കഞ്ചാവ് വിൽക്കുന്നതെന്നും പ്രതികൾ പറഞ്ഞു. ഇവർ ആരിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്നും ആർക്കാണ് വിൽക്കുന്നതെന്നും അറിയാൻ അന്വേഷണം ആരംഭിച്ചു. അമിത ധനലാഭംലക്ഷ്യമിട്ടാണ് കേരളത്തിലെ ചെറുകിട വ്യാപാരികൾ വ്യാപകമായി ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് എന്നും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ പറഞ്ഞു.
Location :
Idukki,Kerala
First Published :
June 21, 2023 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ മൊത്തക്കച്ചവടം; തമിഴ്നാട് സ്വദേശികളായ സ്ത്രീയും കൂട്ടാളികളും 13 കിലോ കഞ്ചാവുമായി പിടിയിൽ