കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ ആർ. മനോജിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി എക്സൈസ് സർക്കിളിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സി ജി സുരേഷ് ബാബു, സി ഇ ഒമാരായ റസൂൺ കുമാർ, ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.