TRENDING:

മകള്‍ക്കെതിരായ സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് പിതാവിന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റില്‍

Last Updated:

ഉറങ്ങാട്ടിരി സ്വദേശി അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മലപ്പുറം മമ്പാട്ട് മകൾക്കെതിരായ സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങാട്ടിരി സ്വദേശി അബ്ദുള്‍ ഹമീദാണ് അറസ്റ്റിലായത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. എസ് പിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അബ്ദുൾ ഹമീദ്, ജീവനൊടുക്കിയ മൂസക്കുട്ടി
അറസ്റ്റിലായ അബ്ദുൾ ഹമീദ്, ജീവനൊടുക്കിയ മൂസക്കുട്ടി
advertisement

Also Read- റേഷന്‍കട ലൈസന്‍സ് പോകാതിരിക്കാൻ പഞ്ച് ചെയ്യാന്‍ എത്തി; പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ‍ പിടിയിലായി

മകളെ നിരന്തരമായി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്താണ് യുവതിയുടെ പിതാവ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞമാസം 23 നാണ് സംഭവം. തന്റെ സങ്കടം വീഡിയോയില്‍ ചിത്രീകരിച്ചതിന് പിന്നാലെയായിരുന്നു വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിച്ചത്.

advertisement

Also Read- തിരുവനന്തപുരത്ത് ഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

മൂസക്കുട്ടിയുടെ മകള്‍ ഹിബയും അബ്ദുള്‍ ഹമീദും 2020 ജനുവരിയിലായിരുന്നു വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം ചോദിച്ച് പീഡനം നേരിടുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്തുള്ള 18 പവന്‍ സ്വര്‍ണം പോരെന്ന് പറഞ്ഞതിനാല്‍ വീണ്ടും ആറ് പവന്‍ സ്വര്‍ണം കൂടി മൂസക്കുട്ടി നല്‍കിയിരുന്നു. എന്നാല്‍ 10 പവന്‍ കൂടി വീണ്ടും ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പ്രസവിച്ചുകിടക്കുന്ന മകളെയും കുഞ്ഞിനെയും താന്‍ കൊണ്ടുപോകില്ലെന്ന് അബ്ദുള്‍ ഹമീദ് പറയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഇയാള്‍ മൂസക്കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായി മരണത്തിന് തൊട്ടുമുമ്പ് തന്റെ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ മൂസക്കുട്ടി പറഞ്ഞിരുന്നു.

advertisement

Also Read- ജനലിലൂടെ സ്ത്രീകളുടെ ആഭരണം മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍

ഈ വീഡിയോ ഉള്‍പ്പടെയാണ് ഹിബയും സഹോദരനും പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചത്. പ്രതിയെ രാത്രി ഒരു മണിയോടെയാണ് ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി; പീഡനം എതിർത്ത യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്നു

മലയാളം വാർത്തകൾ/ വാർത്ത/Crime/
മകള്‍ക്കെതിരായ സ്ത്രീധനപീഡനത്തില്‍ മനംനൊന്ത് പിതാവിന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories